Live Updates

അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കി കിരീടാവകാശിയുടെ വിപണി സന്ദർശനം

todayMarch 4, 2026 19

Background
share close

നിലവിലെ പ്രാദേശിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം അവശ്യസാധനങ്ങൾ ലഭ്യമാണെന്നും വിതരണ ശൃംഖല തടസ്സമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ ബഹ്‌റൈൻ കിരീടാവകാശിയും , പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനെസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ നേരിട്ട് വിപണികൾ സന്ദർശിച്ചു.
ലുലു ഹൈപ്പർമാർക്കറ്റിന്റെ വിവിധ ശാഖകൾ സന്ദർശിച്ച കിരീടാവകാശി വിവിധ ഉൽപ്പന്നങ്ങളുടെയും അവശ്യസാധനങ്ങളുടെയും ലഭ്യത നേരിട്ടു പരിശോധിച്ചു. ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ജനങ്ങൾക്ക് അവശ്യവസ്തുക്കൾ തടസ്സമില്ലാതെ ലഭ്യമാക്കുക എന്നതിന് മുൻഗണന നൽകുന്നുവെന്നും ബഹ്‌റൈൻ കിരീടാവകാശി സന്ദർശനത്തിനിടെ വ്യക്തമാക്കി.

അതെ സമയം ഇറാൻ ആക്രമണങ്ങളിൽ പരിക്കേറ്റ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിൽ കഴിയുന്നവരെയും കിരീടാവകാശി കഴിഞ്ഞ ദിവസം സന്ദർശിച്ചു. പരിക്കേറ്റവരുടെ ആരോഗ്യ വിവരങ്ങൾ നേരിട്ട് അന്വേഷിച്ചറിഞ്ഞ അദ്ദേഹം അതിവേഗം സുഖപ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യവും ക്ഷേമവും സർക്കാരിന്റെ മുൻഗണനയിലുള്ള പ്രധാന കാര്യങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി.

  • cover play_arrow

    അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കി കിരീടാവകാശിയുടെ വിപണി സന്ദർശനം
    News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: [email protected]

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain