Live Updates

Seven Arts Cultural Forum conducted mega medcial camp

todayAugust 20, 2025 27

Background
share close

സെവൻ ആർട്സ് കൾച്ചറൽ ഫോറം ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ഉം അൽ ഹസ്സം കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ വെച്ചു സ്വാതന്ത്ര്യ ദിന ആഘോഷവും 400 ഇൽ അധികം ആളുകൾ പങ്കെടുത്ത മെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

മെഡിക്കൽ ക്യാമ്പിനോട് അനുബന്ധിച്ച് തൈറോയ്ഡ് രോഗവും ചികിത്സ രീതികളും വിഷയത്തിൽ Dr.റിജോ ജയരാജ്‌ മംഗലശ്ശേരിയിലിന്റെ ചർച്ച ക്ലാസും, ആക്ടിംഗ് പ്രസിഡന്റ് ബിബിൻ മാടത്തെത്തിന്റെ അധ്യക്ഷതയിൽ കൂടിയ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടിയിൽ മുൻ ഐസിആർഎഫ് ചെയർമാൻ Dr. ബാബു രാമചന്ദ്രൻ കേരള സമാജം വനിതാവേദി പ്രസിഡണ്ട് മോഹിനി തോമസ്, സെക്രട്ടറി ജയ രവികുമാർ തുടങ്ങിയവർ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയുണ്ടായി. ചടങ്ങിന് ആമുഖപ്രസംഗം ലേഡീസ് വിങ് പ്രസിഡണ്ട് അഞ്ചു സന്തോഷും, സ്വാഗതം എന്റർടൈൻമെന്റ് സെക്രട്ടറി മിനി റോയിയും, നന്ദി സെക്രട്ടറി ബൈജു മലപ്പുറവും രേഖപ്പെടുത്തുകയുണ്ടായി. കിംസ് ഹോസ്പിറ്റൽ അസിസ്റ്റൻറ് ഓപ്പറേഷൻ ഹെഡ് കൃതിക, കിംസ് ഹോസ്പിറ്റൽ മാർക്കറ്റിംഗ് ഹെഡ് പ്യാരിലാൽ, സംഘടനാ രക്ഷാധികാരി എം സി പവിത്രൻ, ട്രഷറർ തോമസ് ഫിലിപ്പ്, ചാരിറ്റി സെക്രട്ടറി മണികുട്ടൻ, ഗഫൂർ കൈപ്പമംഗലം, ലേഡീസ് വിങ് കോഡിനേറ്റർ മുബീന മൻഷീർ, ലേഡീസ് വിങ് സെക്രട്ടറി ലിപി ജയ്സൺ, വൈസ് പ്രസിഡണ്ട് ദീപ്തി റിജോയ്, സ്പോർട്സ് സെക്രട്ടറി ജയ്സൺ വർഗീസ്, തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.

അഞ്ജലി ദിജിൽ, വൈഷ്ണവി ശരത്, തുഷാര, ശ്രീവിദ്യ, ഷൈമ മനോജ്‌, ബിൻസി, ഹരിപ്രിയ തുടങ്ങിയവർ മറ്റു വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

  • cover play_arrow

    Seven Arts Cultural Forum conducted mega medcial camp News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain