Live Updates

Applications Open for PLC Award

todayOctober 30, 2025 8

Background
share close

പ്രവാസി ലീഗൽ സെൽ ദേശീയ തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള പത്മനാഭൻ മെമ്മോറിയൽ വിവരാവകാശ പുരസ്ക്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാം.

വിവരാവകാശ നിയമത്തിൻറെ പ്രചാരത്തിനും പ്രയോഗത്തിനും വിശിഷ്ട സേവനം ചെയ്തവർക്കാണ് ഈ പുരസ്കാരം നൽകുന്നത്. പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് അവാർഡ്. വിവിധ മേഖലയിൽ നിന്നുള്ള വിദഗ്ധ ജൂറിയാണ് വിജയിയെ തിരഞ്ഞെടുക്കുക . pravasilegalcell@gmail.com എന്ന ഈമെയിലിലോ The Secretary, Pravasi Legal Cell, D/ 144/ A, Ashram, New Delhi- 14 എന്ന വിലാസത്തിലോ നവംബർ 30 നകം അപേക്ഷ ലഭിക്കണം.

അവാർഡിനായി പരിഗണിക്കേണ്ട വിവിധ രേഖകളും അപേക്ഷയോടൊപ്പം ചേർക്കണം.

പ്രമുഖ വിവരാവകാശ പ്രവർത്തകനും എറണാകുളത്തെ ജില്ലാ കൺസ്യൂമർ കോടതി അദ്ധ്യക്ഷനുമായ ഡി.ബി. ബിനു, വിവരാവകാശ പ്രവർത്തകൻ സുബാഷ് ചന്ദ്ര അഗർവാൾ, കേരളത്തിലെ മുൻ വിവരാവകാശ കമ്മീഷണർ ഡോ. അബ്ദുൽ ഹക്കീം, മാദ്ധ്യമ പ്രവർത്തകൻ കെ രാധാകൃഷ്ണൻ, സൗദി അറേബ്യായിലെ വിവരാവകാശ പ്രവർത്തകനായ ഡോമിനിക് സൈമൺ എന്നിവരാണ് മുൻ അവാർഡ് ജേതാക്കൾ.

പ്രവാസി ലീഗൽ സെല്ലിന്റെ ആദ്യ വൈസ് പ്രസിഡന്റായിരുന്ന കെ. പദ്മനാഭൻ്റെ സ്മരണാർത്ഥമാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയത്.

  • cover play_arrow

    Applications Open for PLC Award News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain