Live Updates

Badminton Tournament at BKS

todayOctober 8, 2025 10

Background
share close

ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന രണ്ടാമത് ബി.കെ.എസ് ഓപ്പൺ ജൂനിയർ & സീനിയർ ബാഡ്മിന്റൺ ടൂർണമെന്റ് ഒക്ടോബർ 18 മുതൽ 26 വരെ സമാജം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ​കായികക്ഷമത, മത്സരം, ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സമൂഹത്തിലെ കഴിവുറ്റ ബാഡ്മിന്റൺ കളിക്കാരെ ഒരുമിപ്പിക്കാനാണ് ടൂർണമെന്റ് ലക്ഷ്യമിടുന്നതെന്ന് സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു. വിവിധ മത്സര ഇനങ്ങളിലായി ജൂനിയർ സീനിയർ വിഭാഗങ്ങളിലായി നടക്കുന്ന ടൂർണ്ണമെൻറിൻ്റെ ​രജിസ്‌ട്രേഷൻ ആരംഭിച്ചതായി ഇൻഡോർഗയിംസ് സെക്രട്ടറി നൗഷാദ് മുഹമ്മദ് അറിയിച്ചു. രജിസ്‌ട്രേഷൻ സ്വീകരിക്കുന്ന അവസാന തീയതി 2025 ഒക്ടോബർ 10 ആണ്.

കൂടുതൽ വിവരങ്ങൾക്ക്​ ഇൻഡോർ ഗെയിംസ് സെക്രെട്ടറി, നൗഷാദ് മുഹമ്മദ് 3977 7801, ടൂർണമെന്റ് ഡയറക്ടർ പോൾസൺ ലോനപ്പൻ, 3916 5761, ജനറൽ കൺവീനർ, ജെയിംസ് ജോസഫ് 3307 8662, എന്നിവരുമായി ബന്ധപ്പെടുക.

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain