Live Updates

Bahrain Keraleeya Samajam celebrated Indian Independence Day with Speech Contest

todayAugust 16, 2025 18

Background
share close

ഭാരതത്തിന്റെ 79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജം പ്രസംഗവേദിയുടെ ആഭിമുഖ്യത്തിൽ ‘സ്വാതന്ത്ര്യത്തിന്റെ പ്രതിധ്വനികൾ’ എന്ന പേരിൽ പ്രസംഗ മത്സരം അരങ്ങേറി. ആഗസ്ത് 15 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് തുടങ്ങിയ മത്സരങ്ങൾ, 1: 11 മുതൽ 14 വയസ്സുവരെ, 15 വയസ്സ് മുതൽ 17 വയസ്സ് വരെ, 18 വയസ്സിനു മുകളിൽ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് നടത്തപ്പെട്ടത്.

മുപ്പത്തഞ്ചോളം പേർ പങ്കെടുത്ത മത്സരങ്ങൾ 7 മണിയോടെ പൂർത്തിയാകുകയും തുടർന്ന് പരിപാടിയുടെ സമാപന യോഗം നടക്കുകയും ചെയ്തു. ആക്ടിങ് പ്രസിഡന്റ് ദിലീഷ്‌കുമാറിന്റെ അധ്യക്ഷവഹിച്ചു സ്വാതന്ത്ര്യദിനാശംസകൾ അറിയിച്ചു സംസാരിച്ച പൊതുയോഗത്തിൽ സമാജം സാഹിത്യവിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ സ്വാഗതം പറഞ്ഞു. ആക്ടിങ് സെക്രട്ടറി മഹേഷ് ജി പിള്ള, സമാജം പ്രസംഗവേദി ജോയിന്റ് കൺവീനർ ജിബി കുടശ്ശനാട്‌ എന്നിവർ ആശംസകൾ അറിയിച്ചു. പ്രോഗ്രാം കൺവീനർ ആഷ്‌ലി കുരിയൻ നന്ദി പറഞ്ഞു. വിദ്യാർത്ഥികൾ അവതരിപ്പിച്ച ദേശഭക്തിഗാനവും നൃത്തരൂപവും പരിപാടിയുടെ ഭാഗമായിരുന്നു. മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും പരിപാടിയിൽ വിതരണം ചെയ്യപ്പെട്ടു. ഇന്ത്യൻ ദേശിയ ഗാനത്തോടെയാണ് പരിപാടികൾ സമാപിച്ചത്. അജിത രാഹുൽ പൊതുയോഗത്തിൽ എംസിയായിരുന്നു. ഗ്രൂപ്പ് ഒന്നിൽ ഏയ്ഞ്ചൽ വിനു, നിയ ഖദീജ ആനൊടിയിൽ, എയ്‌ബെൽ ടോം അനീഷ് എന്നിവരും ഗ്രൂപ്പ് രണ്ടിൽ റിധി കെ രാജീവൻ, ചാർവി ജിൻസി സുർജിത്, ഗ്രൂപ്പ് മൂന്നിൽ സന്തോഷ് നായർ, ജേക്കബ് മാത്യു, സജിത്ത് വെള്ളിക്കുളങ്ങര എന്നിവരും യഥാക്രമം ഒന്ന് രണ്ടു മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain