Live Updates

Bahrain Keraleeya Samajam Children’s Wing inaugurated by cine director and script writer Kamal.

todayAugust 12, 2025 20

Background
share close

ബഹ്റൈന്‍ കേരളീയ സമാജം കുട്ടികളുടെ വിഭാഗത്തിന്റെ ഉദ്ഘാടനം കേരളീയ സമാജത്തില്‍ നടന്നു. ചില്‍ഡ്രന്‍സ് വിങ്ങിന്റെ പുതിയ കമ്മിറ്റി പ്രവര്‍ത്തന ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ കമല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കമലിന് മെമെന്റോ നല്‍കിയും പൊന്നാട അണിയിച്ചും ബഹ്റൈന്‍ കേരളീയ സമാജം ആദരിച്ചു.

   

ഹരീഷ് മേനോന്‍ സംവിധാനവും ഫിറോസ് തിരുവത്ര രചനയും നിര്‍വഹിച്ച കുട്ടികളുടെ നാടകം ‘ലിറ്റില്‍ പുല്‍ഗ’ പ്രമേയത്തിലെ പുതുമ കൊണ്ടും അവതരണത്തിലെ വ്യത്യസ്തത കൊണ്ടും പ്രത്യേക പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി.

ചില്‍ഡ്രന്‍സ് വിങ്ങിലെ പ്രിയംവദ, ഇഷ ആഷിക്, പുണ്യ ഷാജി, അലന്‍ റെജി, അലിന്‍ ബാബു എന്നിവര്‍ കമലിന്റെ സിനിമയിലെ ഗാനങ്ങൾ ചേർത്ത് ഒരു ട്രിബ്യുട്ട് അവതരിപ്പിച്ചു.

ആലാപ് ശ്രീജിത്ത്, ദുര്‍ഗ്ഗാ ലിജിന്‍, ഇശല്‍ മെഹര്‍ ഹാഷിം, സൃഷ്ടി ശ്രീജിത്ത്, ശ്രീകേഷ് ശ്രീജിത്ത്, നവതേജ് റിജിന്‍, ധ്രുവദ് ഷിജു, നിഹാര പ്രസാദ്, ആബേല്‍ ആബേല്‍ ടോം, അനീഷ് എന്നിവര്‍ അവതരിപ്പിച്ച സിനി ടോക്കും ശ്രദ്ധേയമായി.

കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ സ്വാഗതം പറഞ്ഞു.

ചില്‍ഡ്രന്‍സ് വിങ്ങ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട അയാന സുജിത് , സെക്രട്ടറി പ്രിയംവദ എന്‍ എസ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

പ്രോഗ്രാം കണ്‍വീനര്‍ അഭിലാഷ് വെള്ളുക്കൈ നന്ദി അറിയിച്ചു.

പ്രോഗ്രാം വിജയമാക്കുന്നതില്‍ പങ്കുവഹിച്ച എല്ലാവരോടും ഉള്ള നന്ദി വൈസ് പ്രസിഡന്റ് ദിലീഷ് കുമാര്‍ അറിയിച്ചു.

.

 

  • cover play_arrow

    Bahrain Keraleeya Samajam Children’s Wing inaugurated by cine director and script writer Kamal. News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain