Live Updates

BKS Badminton Tournament from October 18 to 26

todayOctober 6, 2025 29

Background
share close

ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന രണ്ടാമത് ബി.കെ.എസ് ഓപ്പൺ ജൂനിയർ & സീനിയർ ബാഡ്മിന്റൺ ടൂർണമെന്റ് ഒക്ടോബർ 18 മുതൽ 26 വരെ സമാജം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. കായികക്ഷമത, മത്സരം, ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സമൂഹത്തിലെ കഴിവുറ്റ ബാഡ്മിന്റൺ കളിക്കാരെ ഒരുമിപ്പിക്കാനാണ് ടൂർണമെന്റ് ലക്ഷ്യമിടുന്നതെന്ന് സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു. വിവിധ മത്സര ഇനങ്ങളിലായി ജൂനിയർ സീനിയർ വിഭാഗങ്ങളിലായി നടക്കുന്ന ടൂർണ്ണമെൻറിൻ്റെ ​രജിസ്‌ട്രേഷൻ ആരംഭിച്ചതായി ഇൻഡോർഗയിംസ് സെക്രട്ടറി നൗഷാദ് മുഹമ്മദ് അറിയിച്ചു. രജിസ്‌ട്രേഷൻ സ്വീകരിക്കുന്ന അവസാന തീയതി 2025 ഒക്ടോബർ 10 ആണ്. കൂടുതൽ വിവരങ്ങൾക്ക്​ ഇൻഡോർ ഗെയിംസ് സെക്രെട്ടറി, നൗഷാദ് മുഹമ്മദ് 3977 7801, ടൂർണമെന്റ് ഡയറക്ടർ പോൾസൺ ലോനപ്പൻ, 3916 5761, ജനറൽ കൺവീനർ, ജെയിംസ് ജോസഫ് 3307 8662, എന്നിവരുമായി ബന്ധപ്പെടുക.

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain