Live Updates

CH Memorial Overall Trophy for Kuttiady

todayOctober 30, 2025 8

Background
share close

സി.എച്ച് മുഹമ്മദ് കോയ സാഹിബ് അനുസ്മരണ സമ്മേളന പ്രചരണാർത്ഥം കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘എന്റെ സി.എച്ച്’ കലാ മത്സരത്തിൽ ഓവറോൾ ട്രോഫി കുറ്റ്യാടി മണ്ഡലം കരസ്ഥമാക്കി.

ജില്ലയിലെ ഒൻപതോളം വരുന്ന ടീമുകൾ ഏഴോളം ഇനങ്ങളിലായി നടന്ന വാശിയേറിയ മത്സരത്തിൽ വടകര മണ്ഡലം രണ്ടാം സ്ഥാനവും പേരാമ്പ്ര മണ്ഡലം മൂന്നാം സ്ഥാനവും കരസ്തമാക്കി. ക്വിസ് മത്സരം, പ്രബന്ധ രചന , പത്ര റിപ്പോർട്ടിംങ്, പദസമ്പത്ത്, പ്രസംഗ മത്സരം, രാഷ്ട്രീയ ഗാന ആലാപന മത്സരം, സംഘഗാനം തുടങ്ങിയ കലാമത്സരങ്ങളാണ് സംഘടിപ്പിച്ചത്. കെഎംസിസി ഹാളിൽ വെച്ച് നടന്ന സി എച്ച് അനുസ്മരണ സമ്മേളനത്തിൽ വെച്ച് കുറ്റ്യാടി മണ്ഡലം കമ്മിറ്റിക്കുള്ള ഓവറോളിംഗ് ട്രോഫി എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസും വടകര മണ്ഡലത്തിനുള്ള റണ്ണേഴ്സ് അപ്പ് ട്രോഫി എം.എസ്‌.എഫ് ജനറൽ സെക്രട്ടറി സി കെ നജാഫും കൈമാറി .
കെഎംസിസി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളിക്കുളങ്ങര, വേൾഡ് കെഎംസിസി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ എം.എസ്.എഫ് സംസ്ഥാന ട്രഷറർ അസ്ഹർ പെരുമുക്ക്, ബഹ്‌റൈൻ കെഎംസിസി പ്രസിഡന്റ് ഇൻ ചാർജ് റഫീഖ് തോട്ടക്കര, സുപ്രഭാതം പത്രാധിപർ ടി.പി ചെറൂപ്പ,ഒഐസിസി ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി എന്നിവർ സംബന്ധിച്ചു . കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ ജനറൽ സെക്രട്ടറി പി.കെ ഇസ്ഹാഖ്, ട്രഷറർ സുബൈർ പുളിയാവ് ഓർഗനൈസിംങ് സെക്രട്ടറി നസീം പേരാമ്പ്ര ഭാരവാഹികളായ റസാഖ് ആയഞ്ചേരി,അശ്‌റഫ് തോടന്നൂർ,മുഹമ്മദ് ഷാഫി വേളം,ഹമീദ് അയനിക്കാട്, മുനീർ ഓഞ്ചിയം ,മുഹമ്മദ് സിനാൻ , റഷീദ് വാല്യക്കോട് കുഞ്ഞബ്ദുള്ള മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

  • cover play_arrow

    CH Memorial Overall Trophy for Kuttiady News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain