Live Updates

Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam

todayAugust 6, 2025 92

Background
share close

ബഹറിൻ കേരളീയ സമാജം ചിൽഡ്രൻസ് വിങ്ങിന്റെ രൂപീകരണം ആഗസ്റ്റ് 7 വ്യാഴാഴ്ച വൈകുന്നേരം 8 മണിക്ക് ബഹറിൻ കേരളീയ സമാജത്തിൽ വച്ച് നടത്തപ്പെടുന്നു.

പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ കമൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഈ പരിപാടിയിൽ ചിൽഡ്രൻസ് വിങ്ങിന്റെ പുതിയ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും ചിൽഡ്രൻസ് വിങ്ങ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഇൻഡക്ഷൻ സെറിമണിയും നടത്തപ്പെടുന്നു.

ബഹറിൻ കേരളീയ സമാജം വൈസ് പ്രസിഡണ്ട് ദിലീഷ് കുമാറിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഈ പരിപാടിയുടെ കൺവീനർ അഭിലാഷ് വെള്ളുക്കൈ ആണ്.

 

ചിൽഡ്രൻസ് വിങ്ങ് പാട്രൺ കമ്മിറ്റി അംഗങ്ങളായ ഹീര ജോസഫ്,വിഷ്ണു സതീഷ്, ജിബി കെ വർഗീസ്, സ്മിതേഷ് ഗോപിനാഥ്, സനൽകുമാർ ചാലക്കുടി , ആഷിക്, ഡാനി തോമസ്, പ്രശോഭ്, രതിൻ തിലക് , ഗണേഷ് കൂരാറ,സുബിൻ, വൈശാഖ് ഗോപാലകൃഷ്ണൻ,അനി ടി ദാസ്,ശ്രീജിത്ത് ശ്രീകുമാർ,അജിത രാജേഷ്, ശ്രീകല രാജേഷ്, ജീതു ഷൈജു, ബിൻസി ബോണി, അനുഷ്മ പ്രശോഭ്, മാൻസ,രഞ്ജുഷ രാജേഷ്,രചന അഭിലാഷ്,മേഘ എന്നിവർ കമ്മിറ്റി അംഗങ്ങളാണ്.

ഉദ്ഘാടന സമ്മേളനത്തോടൊപ്പം ഫിറോസ് തിരുവത്ര രചനയും ഹരീഷ് മേനോൻ സംവിധാനവും നിർവഹിച്ച മുതിർന്നവർക്കായുള്ള കുട്ടികളുടെ നാടകം “ലിറ്റിൽ പുൽഗ” വേദിയിൽ അവതരിപ്പിക്കുന്നു.

ഈ പരിപാടിയിൽ പ്രവേശനം സൗജന്യമാണ്. എല്ലാ ബഹറിൻ മലയാളികളെയും ഈ പരിപാടി കാണുവാൻ ബഹറിൻ കേരളീയ സമാജത്തിലേക്ക് ക്ഷണിച്ചുകൊള്ളുന്നതായി ബഹറിൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 33500439 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

  • cover play_arrow

    Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: [email protected]

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain