Listeners:
Top listeners:
LiveFM 107.2 Your Music, Your Beats
Retro Cafe 2025-11-17 20:00 Unknown
play_arrow
Live Drive 2025-11-17 12:00 Unknown
play_arrow
Live Lolikka 2025-11-17 11:00 Unknown
Retro Cafe 2025-11-16 20:00 Unknown
play_arrow
Live Drive 2025-11-16 12:00 Unknown
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
ബഹ്‌റൈനിലുള്ള എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫ്രറ്റേർണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് (ഫെഡ്) പുതിയ ചിൽഡ്രൻസ് വിംഗ് രൂപീകരിച്ചു. കുട്ടികളിലെ കലാ, സാംസ്‌കാരിക, കായിക, വ്യക്തിത്വ വികസന അഭിരുചികളെ വളർത്തുകയും നേതൃപാടവം മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ചിൽഡ്രൻസ് വിംഗ് പ്രവർത്തനം ആരംഭിക്കുന്നത്. ഒക്ടോബർ 30ന് ബഹ്‌റൈൻ മീഡിയ സിറ്റി ഹാളിൽ വച്ച് നടന്ന ചടങ്ങിലാണ് 2025–2027 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഫെഡ് പ്രസിഡണ്ട് സ്റ്റീവൻസൺ മെൻഡസ്, സെക്രട്ടറി സുനിൽ ബാബു, ഫെഡ് ലേഡീസ് വിംഗ് പ്രസിഡൻ്റ് നിക്‌സി ജെഫിൻ, സെക്രട്ടറി ജിഷ്ണ രഞ്ജിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു ആശംസകൾ നേർന്നു. നിവേദിത സുജിത് പ്രസിഡണ്ടായും ആൻ മേരി ഭവ്യ സെക്രട്ടറിയായും ചുമതലയേറ്റു. റ്റഹ് ന മേഴ്‌സി സിൻസൺ സ്പോർട്സ് ക്യാപ്റ്റനായും, അവ്നി രഞ്ജിത്ത് ആർട്സ് ആന്റ് ക്രിയേറ്റിവിറ്റി ക്യാപ്റ്റനായും, അവിദാൻ സുനിൽ തോമസ് മീഡിയ ആന്റ് കമ്മ്യൂണിക്കേഷൻ റെപ്രസെന്ററ്റീവായും, സഞ്ജയ് ജയേഷ് ഡിസിപ്ലിൻ ആന്റ് വെൽഫെയർ മോണിറ്ററായും ചുമതലയേറ്റു.
രക്ഷകർത്താക്കളുടെ ഭാഗത്ത് നിന്ന് ജിതേഷ് രഞ്ജിത്ത് എജ്യുക്കേഷൻ ആന്റ് ടാലെന്റ് ഡെവലപ്മെന്റ് കോർഡിനേറ്ററായും, രഞ്ജിത്ത് രാജു ഇവന്റ് കോർഡിനേറ്ററായും, ജീന സുനിൽ, ജിഷ്ണ രഞ്ജിത്ത് എന്നിവർ പേരന്റ് പ്രതിനിധികളായും തിരഞ്ഞെടുക്കപ്പെട്ടു. ചടങ്ങിന്റെ ഭാഗമായി ഗ്ലോബൽ മീഡിയ ബോക്സ് ഓഫീസ് കമ്പനിയുടെ ഉടമയും മോട്ടിവേഷണൽ സ്പീക്കറുമായ സുമിത സുധാകർ സോഷ്യൽ മീഡിയ ബോധപൂർവ്വം ഉപയോഗിക്കുന്നതെങ്ങനെ എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നയിച്ചു. തുടർന്ന് 10ാം ക്ലാസ്, 12ാം ക്ലാസ് വിജയികളെ ഫെഡ് അനുമോദിച്ചു. വിജയികളായ അവിദാൻ സുനിൽ തോമസ്, മുഹമ്മദ് സിയാൻ, ആനന്ദിക അനൂപ് , മാധവ് സുനിൽ രാജ് എന്നിവർക്ക് അവാർഡുകൾ വിതരണം ചെയ്തു.
play_arrow
FED Children’s Wing Inaugurated News Desk
Written by: News Desk
Children dance ernakulam games Inaugurate Indian kerala LiveFM 107.2 music Radio Station
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2025 Live FM | Developed by InfoPhilic
Post comments (0)