Listeners:
Top listeners:
LiveFM 107.2 Your Music, Your Beats
Retro Cafe 2025-11-17 20:00 Unknown
play_arrow
Live Drive 2025-11-17 12:00 Unknown
play_arrow
Live Lolikka 2025-11-17 11:00 Unknown
Retro Cafe 2025-11-16 20:00 Unknown
play_arrow
Live Drive 2025-11-16 12:00 Unknown
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
ബഹ്റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ 2025 വർഷത്തിലെ ആദ്യഫലപ്പെരുന്നാൾ സമാപിച്ചു.
ഒക്ടോബര്‍ 31 വെള്ളിയാഴ്ച്ച ബഹ്‌റൈൻ കേരളീയ സമാജത്തില്‍ വെച്ച് നടന്ന കുടുംബസംഗമത്തില്‍ ഇടവക അംഗങ്ങളുടെ വിവിധ കലാ പരിപാടികള്‍, രുചികരമായ ഭക്ഷണ ശാലകള്‍, ഫ്ലാഷ് മോബ്, ഗാനമേള, ഫാഷന്‍ ഷോ, ഗെയിമുകള്‍, സിനിമാറ്റിക്ക് ഡാന്‍സ്, സൺഡേ സ്കൂൾ ക്വയറിന്റെ ഗാനങ്ങള്‍, സെൻറ് തോമസ് യുവജന പ്രസ്ഥാനത്തിന്റെ നേത്യത്വത്തില്‍ നടത്തുന്ന വടം വലി മത്സരം എന്നിവ നടന്നു.
വൈകിട്ട് നടന്ന പൊതുസമ്മേളനത്തിന് കത്തീഡ്രല്‍ വികാരി ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍ അദ്ധ്യക്ഷനായിരുന്നു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി. വി. രാധകൃഷണ പിള്ള മുഖ്യ അതിഥി ആയിരുന്ന യോഗത്തിനു കത്തീഡ്രല്‍ സെക്രട്ടറി ബിനു. മാത്യൂ ഈപ്പന്‍ സ്വാഗതം പറഞ്ഞു.
കത്തീഡ്രല്‍ സഹ വികാരി ഫാദര്‍ തോമസ്കുട്ടി പി. എൻ., ട്രസ്‌റ്റി സജി ജോർജ്, ആദ്യഫലപ്പെരുന്നാൾ ജനറല്‍ കണ്‍വീനര്‍ വിനു പൗലോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജോയന്റ് ജനറന്‍ കണ്‍വീനര്‍സ് ആയ ജേക്കബ് കൊച്ചുമ്മൻ , ബിനോയ് ജോർജ്ജ് , സെക്രട്ടറി ബിനു ജോര്‍ജ്ജ് എന്നിവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി. ബഹ്റൈൻ കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിൽ അംഗങ്ങളായ ദേവാലയങ്ങളിലെ ബഹുമാനപ്പെട്ട വൈദീകരും ഈ ചടങ്ങുകളില്‍ പങ്കെടുത്തു. ആദ്യഫലപ്പെരുന്നാളില്‍ പ്രവര്‍ത്തിച്ച എല്ലാ കണ്‍വീനര്‍മാര്‍ക്കും കോടിനേറ്റര്‍മാര്‍ക്കും ഉപഹാരം നല്‍കി ആദരിച്ചു. കേരളത്തിലെ പ്രമുഖ ഗായകരായ കൗഷിക്ക് വിനോദ്, പുണ്ണ്യ പ്രദീപ് എന്നിവരുടെ മ്യൂസിക്കല്‍ ഫ്യൂഷനും മിമിക്രി കലാകാരനായ പ്രദീപ് പുലാനി അവതരിപ്പിച്ച ഹാസ്യ ചാക്യാർ കൂത്തും പരിപാടികള്‍ക്ക് മിഴിവേകി. പ്രോഗ്രാം കണ്‍വീനര്‍ മോന്‍സി ഗീവര്‍ഗ്ഗീസ് നന്ദി പറഞ്ഞു.
Written by: News Desk
festival First Fruit Indian kerala LiveFM 107.2 Radio Station St Mary's Orthodox Cathedral
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2025 Live FM | Developed by InfoPhilic
Post comments (0)