Live Updates

Football Season by 40 Brothers FC

todayOctober 23, 2025 17

Background
share close

ബഹ്‌റൈനിലെ ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മയായ 40 ബ്രദേർസ് എഫ് സിസംഘടിപ്പിക്കുന്ന ജില്ല കപ്പ് സീസൺ 3, വെറ്ററൻസ് കപ്പ് സീസൺ 3 പോസ്റ്റർ പ്രകാശനം ഇന്ത്യൻ ഫുട്ബോൾ താരം വി പി സുഹൈർ നിർവ്വഹിച്ചു. സിഞ്ചിലെ അൽ അഹ്‌ലി സ്റ്റേഡിയത്തിൽ ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരുടേയും 40 ബ്രദേഴ്സ് അംഗങ്ങളുടേയും കുടുംബങ്ങളുടേയും സാനിധ്യത്തിലാണ് പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്. 2025 നവംബർ 13 14 15 തിയ്യതികളിലായി സിഞ്ചിലെ അൽ അഹ്‌ലി സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടക്കുന്നത്, കേരളത്തിലെ എട്ടു ജില്ലകളെ പ്രതിനിധീകരിച്ചു എട്ടു ടീമുകൾ പ്രമുഖ ഫുട്ബോൾ കളിക്കാരെ അണിനിരത്തിക്കൊണ്ടാണ് മത്സരങ്ങൾ. കൂടാതെ 40 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ ടൂർണമെന്റ് വെറ്ററൻസ് കപ്പ് സീസൺ 3 യും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു, പ്രസിഡണ്ട് ഖലീൽ റഹ്മാൻ ,അധ്യക്ഷനായ ചടങ്ങിൽ ചെയർമാൻ മൊയ്തീൻ കുട്ടി , കെ എഫ്എ സെക്രട്ടറി സജ്ജാദ്. രക്ഷാധികാരികളായ. മുസ്തഫ ടോപ്പ്. അബ്ദുള്ള എന്നിവർ ആശംസകൾ നേർന്നു. 40 ബ്രദേർസ് ക്ലബ്ബ് അംഗങ്ങൾ വി പി സുഹൈറിന് മെമന്റോ നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി മൻസൂർ അത്തോളി സ്വാഗതവും ട്രഷറർ ഇബ്രാഹിം ചിറ്റണ്ട നന്ദിയും പറഞ്ഞു.

  • cover play_arrow

    Football Season by 40 Brothers FC News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain