Live Updates

Freedom Feast – Voice of Alleppey marked Indian Independence Day

todayAugust 18, 2025 69

Background
share close

വോയ്‌സ് ഓഫ് ആലപ്പി മുഹറഖ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 79 മത് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ‘ഫ്രീഡം ഫീസ്റ്റ്‘ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി മുഹറഖ് – ഹിദ്ദ് ഏരിയകളിലെ ശുചീകരണ തൊഴിലാളികൾക്ക് ഭക്ഷണ വിതരണം നടത്തി.

മുഹറഖ് കാസിനോ പാർക്കിന് സമീപം സംഘടിപ്പിച്ച പൊതു പരുപാടി വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി ഉൽഘാടനം ചെയ്തു. മുഹറഖ് ഏരിയ പ്രസിഡന്റ്‌ ഗോകുൽ കൃഷ്ണൻ അധ്യക്ഷനായ യോഗത്തിന് ഏരിയ സെക്രട്ടറി അൻഷാദ് റഹീം സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ്‌ അതുൽ സദാനന്ദൻ, ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങളായ അഖിൽ, ഷിയാസ് ഏരിയ അംഗം ആരതി അതുൽ, സജിത്ത് എന്നിവർ സന്നിഹിതരായിരുന്നു. ബുസൈത്തീൻ, മുഹറഖ് എന്നിവടങ്ങളിലെ പെട്രോൾ സ്റ്റേഷനിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്കും പരിപാടിയുടെ ഭാഗമായി ഭക്ഷണം വിതരണം നടത്തി. ഏരിയ ട്രഷറർ രാജേഷ് കുമാർ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.

  • cover play_arrow

    Freedom Feast – Voice of Alleppey marked Indian Independence Day News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain