Live Updates

Gurudeva Social Society’s Onam celebrations this year will begin tomorrow at GSS Ponnonam 2025.

todayAugust 15, 2025 18

Background
share close

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ “GSS പൊന്നോണം 2025” ന് നാളെ വെള്ളിയാഴ്ച വൈകിട്ട് എട്ടുമണിക്ക് സൊസൈറ്റി അങ്കണത്തിൽ ഒരുമാസം നീണ്ടുനിൽക്കുന്ന സൊസൈറ്റിയുടെ ഓണാഘോഷ പരിപാടികൾക്ക് തുടക്കമാകും.

ഈ വർഷത്തെ ഓണാഘോഷ പരിപാടികളിൽ വിവിധ ദിവസങ്ങളിൽ കുടുംബാംഗങ്ങൾക്കായി “കേരളീയ തനിമ” എന്ന പേരിൽ ഓണപ്പുടവ മത്സരം, പായസ മത്സരം, അത്തപ്പൂക്കള മത്സരം, കൂടാതെ വഞ്ചിപ്പാട്ട്, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 12 വെള്ളിയാഴ്ച നടക്കുന്ന വിഭവ സമൃദ്ധമായ സദ്യയോടുകൂടി ഈ വർഷത്തെ ഓണപരിപാടികൾ സമാപനം കുറിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വിനോദ് വിജയൻ ജനറൽ കൺവീനറായും ശിവകുമാർ വാസുദേവൻ, ശ്രീമതി ബിസ്മി രാജ് എന്നിവർ കൺവീനർമാരായും നേതൃത്വം നൽകുന്ന ഓണാഘോഷ പരിപാടിയുടെ ഓർഗനൈസിംഗ് കമ്മിറ്റിയിൽ സതീഷ് കുമാർ, ദേവദത്തൻ എന്നിവർ ജനറൽ കോർഡിനേറ്റർമാരായി പ്രവർത്തിക്കും.

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain