LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-05 12:00 Unknown
play_arrow
90's Not Out 2026-03-05 10:00 Unknown
play_arrow
The Live Mornings 2026-03-05 06:00 Unknown
play_arrow
Retro Cafe 2026-03-04 20:00 Unknown
play_arrow
Drive Time Dhamaal 2026-03-04 16:00 Unknown
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
ബഹ്റൈന്‍ കേരളീയ സമാജത്തിന്റെയും തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹ്റൈന്‍ മലയാളി പ്രവാസി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരളത്തിലെ വാര്‍ഷിക ഒത്തുചേരലായ ‘ബികെഎസ് ഹാര്‍മണി 2025’ സമാജം മെമ്പര്‍മാരുടെയും ബഹ്റൈന്‍ പ്രവാസികളുടെയും കുടുംബാംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കണ്ണൂര്‍ പയ്യാമ്പലം കൃഷ്ണ ബീച്ച് റിസോര്‍ട്‌സില്‍ ഉച്ചയ്ക്ക് മൂന്നു മുതല്‍ ആരംഭിച്ച് രാത്രി പത്തുവരെ നടന്ന പ്രവാസി സംഗമത്തില്‍ ആയിരത്തോളം ബഹറിന്‍ മുന്‍ പ്രവാസികളുടെയും നിലവില്‍ പ്രവാസജീവിതം നയിക്കുന്നവരുടെയും കുടുംബാംഗങ്ങളും പങ്കെടുത്തു.

സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ളയുടെ അധ്യക്ഷതയില്‍ ആരംഭിച്ച ഉദ്ഘാടന സമ്മേളനം മുന്‍ അംബാസഡര്‍ അജയ് കുമാര്‍ അമ്പാന്‍, മുന്‍ മന്ത്രി ഇ.പി. ജയരാജന്‍, നോര്‍ക്ക പ്രതിനിധി പ്രകാശ് പി ജോസഫ്, പത്മശ്രീ ജി ശങ്കര്‍, മുന്‍ പ്രവാസി അംഗം സുബൈര്‍ കണ്ണൂര്‍ തുടങ്ങിയവര്‍ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. ഹാര്‍മണി ജനറല്‍ കണ്‍വീനര്‍മാരായ സോമരാജന്‍ തറോളും സുനേഷ് സാസ്‌കോ, മോഹന്‍ രാജ് പി.എന്‍. എന്നിവരും സന്നിഹിതരായിരുന്നു. സമാജം സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ സ്വാഗതം ആശംസിച്ചു.
സംഗമത്തില്‍ ബഹ്റൈന്‍ മുന്‍ പ്രവാസിയും സമാജം അംഗവും പ്രശസ്ത സാഹിത്യകാരനുമായ ബെന്യാമിന്റെ ഏറ്റവും പുതിയ നോവല്‍ ആയ മള്‍ബെറിയുടെ പ്രകാശന കര്‍മ്മം കഥാ കുലപതി ടി പദ്മനാഭന്‍ നിര്‍വ്വഹിച്ചു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, കെ.വി സുമേഷ് എംഎല്‍എ, മുന്‍ എംപി രമ്യാ ഹരിദാസ്, കൃഷ്ണ ബീച്ച് റിസോര്‍ട്‌സ് മാനേജിങ് പാര്‍ട്ട്‌നര്‍ ഡോ. സി.വി രവീന്ദ്രനാഥ് തുടങ്ങിയ നിരവധി രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ സംഗമത്തില്‍ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു.


play_arrow
Harmony 2025 – Bahrain Keraleeya Samajam organised get together for members and family in Kannur, Kerala News Desk
Written by: News Desk
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)