Live Updates

Hope Premier League Season Three On October 31

todayOctober 28, 2025 48

Background
share close

ഹോപ്പ് പ്രീമിയർ ലീഗിന്റെ മൂന്നാം സീസൺ ഒക്ടോബർ 31 ന് വെള്ളിയാഴ്ച്ച പകലും രാത്രിയുമായി നടക്കും.

ബഹ്‌റൈനിലെ പ്രമുഖ പന്ത്രണ്ട് അസ്സോസിയേഷനുകളാണ് സിഞ്ചിലെ അൽ അഹ്ലി ക്ലബ് ഗ്രൗണ്ടിൽ മത്സരിക്കുക. മത്സരങ്ങൾക്ക് മുന്നോടിയായി ഒഫീഷ്യൽ ജഴ്‌സി പ്രകാശനം നടത്തി. ബി എം സി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഹോപ്പ് പ്രീമിയർ ലീഗ് കമ്മറ്റി അംഗങ്ങളും ബ്രോസ് ആൻഡ് ബഡ്ഡീസ് ടീമും ചേർന്ന് ഒഫീഷ്യൽ ജഴ്‌സി പ്രകാശനം ചെയ്‌തു. ക്രിക്കറ്റ് മത്സരങ്ങൾക്കൊപ്പം വൈകിട്ട് ബഹ്‌റൈനിലെ പ്രമുഖ മ്യൂസിക് ബാൻഡുകളുടെ പ്രോഗ്രാമുകളും കുട്ടികളുടെ നൃത്ത നിത്യങ്ങളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൊല്ലം പ്രവാസി അസോസിയേഷൻ, ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്‌ട് ഫോറം, വോയ്‌സ് ഓഫ് ആലപ്പി, വോയ്‌സ് ഓഫ് മാമ്പ -കണ്ണൂർ, ബഹ്‌റൈൻ തൃശ്ശൂർ കുടുംബം, ഗ്ലോബൽ തിക്കോടിയൻസ് ഫോറം, ബഹ്‌റൈൻ -കോഴിക്കോട്, കോട്ടയം പ്രവാസി ഫോറം, തലശേരി ബഹ്‌റൈൻ കൂട്ടായ്‌മ, ബഹ്‌റൈൻ മാട്ടൂർ അസോസിയേഷൻ, ബഹ്‌റൈൻ നവകേരള, കെ.എം.സി.സി ബഹ്‌റൈൻ -ഇസ ടൗൺ, വിശ്വകല സാംസ്‌കാരിക വേദി എന്നിങ്ങനെ ബഹ്‌റൈനിലെ പ്രമുഖ പന്ത്രണ്ട് അസ്സോസിയേഷനുകളാണ് ഹോപ്പ് പ്രീമിയർ ലീഗിന്റെ മൂന്നാം സീസണിൽ മത്സരിക്കുന്നത്.

പ്രോഗ്രാമിൽ ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷനും സഹകരിക്കും.

  • cover play_arrow

    Hope Premier League Season Three On October 31 News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain