LiveFM 107.2 Your Music, Your Beats
play_arrow
National Briefing: Update on Bahrain’s Response to Regional Developments – 15 March 2026 News Desk
ഐ.വൈ.സി.സി ബഹ്‌റൈൻ, മനാമ ഏരിയ സത്യ സേവ സംഘർഷ് സംഘടിപ്പിച്ചു.
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് – ഐ.വൈ.സി.സി ബഹ്‌റൈൻ, മനാമ ഏരിയ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് യുവജനങ്ങൾക്ക് പുതിയ ഊർജ്ജം പകർന്നു. വിവിധ സെഷനുകളിലായി നടന്ന പരിപാടിയിൽ യുവജനങ്ങൾക്ക് പ്രചോദനവും സംഘടനാപരമായ അവബോധവും നൽകി.
ക്യാമ്പിന്റെ തുടക്കം മോട്ടിവേഷൻ ക്ലാസോടെയായിരുന്നു. മൊയ്തീൻ ഷംസീരിവളപ്പിൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ കിരൺ കെ മൂലായിൽ അധ്യക്ഷത വഹിച്ചു. പ്രമുഖ മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കരയുടെ പ്രചോദനാത്മകമായ ക്ലാസ് യുവജനങ്ങൾക്ക് പുതിയ ചിന്തകൾ നൽകി. തുടർന്ന്, യൂത്ത് കോൺഗ്രസ് പ്രവർത്തനങ്ങളെക്കുറിച്ച് സാമൂഹിക പ്രവർത്തകൻ യു.കെ അനിൽകുമാർ ക്ലാസെടുത്തു. ഏരിയ പ്രസിഡന്റ് റാസിബ് വേളം അധ്യക്ഷത വഹിച്ച പരിപാടിയിൽ ഏരിയ സെക്രട്ടറി ഷിജിൽ പെരുമച്ചേരി സ്വാഗതം പറഞ്ഞു.

ക്യാമ്പിന്റെ മൂന്നാം സെഷനിൽ ടോക്ക് ഷോ നടന്നു. മുൻ ഏരിയ പ്രസിഡന്റ് റോഷൻ ആന്റണി അധ്യക്ഷനായ പരിപാടിയിൽ മുൻ ദേശീയ പ്രസിഡന്റ്‌മാരായ ബേസിൽ നെല്ലിമറ്റം, വിൻസു കൂത്തപ്പള്ളി, അനസ് റഹീം എന്നിവർ അംഗങ്ങളുമായി സംവദിച്ചു. സംഘടനയുടെ 13 വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചും ജീവകാരുണ്യ, വൈജ്ഞാനിക, കല, കായിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിൽ നാട്ടിലും, ബഹ്‌റൈനിലും നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചും അവർ വിശദീകരിച്ചു. ഈ സെഷനിൽ സമകാലിക വിഷയങ്ങളെക്കുറിച്ചും സംഘടനാപരമായ കാര്യങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾ നടന്നു.
ക്യാമ്പിന്റെ സമാപന സമ്മേളനം റാസിബ് വേളത്തിന്റെ അധ്യക്ഷതയിൽ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് ഉദ്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെൻസി ഗനിയുഡ്, വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂർ, ദേശീയ ഇന്റെർണൽ ഓഡിറ്റർ ജയഫർ അലി വെള്ളങ്ങര, മുൻ ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും, ഷിജിൽ സ്വാഗതവും, മുഹമ്മദ് ഷഫീർ പി എം നന്ദിയും രേഖപ്പെടുത്തി.
play_arrow
IYCC Bahrain, Manama area organized Satya Seva Sangharsh News Desk
Written by: News Desk
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
We use cookies to improve your experience on our site. By using our site, you consent to cookies.
Manage your cookie preferences below:
Essential cookies enable basic functions and are necessary for the proper function of the website.
These cookies are needed for adding comments on this website.
Statistics cookies collect information anonymously. This information helps us understand how visitors use our website.
Google Analytics is a powerful tool that tracks and analyzes website traffic for informed marketing decisions.
Service URL: policies.google.com (opens in a new window)
Clarity is a web analytics service that tracks and reports website traffic.
Service URL: clarity.microsoft.com (opens in a new window)
You can find more information in our Cookie Policy and .
Post comments (0)