Live Updates

IYCC Youth Fest 2025 held

todayAugust 25, 2025 13

Background
share close

ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ.വൈ.സി.സി.) ബഹ്‌റൈൻ, സുബി ഹോംസുമായി സഹകരിച്ചു സംഘടിപ്പിച്ച യൂത്ത് ഫെസ്റ്റ് 2025 പ്രമുഖ വ്യക്തികളുടെയും കലാകാരന്മാരുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. യുവഗായകൻ ഹനാൻ ഷാ ഉൾപ്പെടെയുള്ളവരുടെ കലാപ്രകടനങ്ങൾ പരിപാടിക്ക് ആവേശം പകർന്നു. ഐ.വൈ.സി.സി. ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സമ്മേളനം, മാത്യു കുഴൽനാടൻ എം.എൽ.എ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. സമകാലീന രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചും ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മലപ്പുറം ഡി.സി.സി പ്രസിഡന്റ്‌ വി.എസ്. ജോയ് മുഖ്യാതിഥിയായിരുന്നു. യൂത്ത് ഫെസ്റ്റ് പ്രവർത്തന രൂപരേഖയെക്കുറിച്ച് ആക്ടിങ് ജനറൽ കൺവീനർ ബേസിൽ നെല്ലിമറ്റം വിശദീകരിച്ചു. ഷുഹൈബ് എടയന്നൂർ സ്മാരക പ്രവാസി മിത്ര പുരസ്‌കാരം നിസ്വാർത്ഥ സാമൂഹിക പ്രവർത്തകൻ വേണു വടകരക്ക് മാത്യു കുഴൽനാടൻ എം.എൽ.എ സമ്മാനിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, ഐ.ഒ.സി. ജനറൽ സെക്രട്ടറി ഖുർഷിദ് ആലം, കേരള സമാജം പ്രസിഡന്റ്‌ രാധാകൃഷ്ണപിള്ള, കെ.എം.സി.സി. ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, ഐ.വൈ.സി.സി മാഗസിൻ എഡിറ്റർ ജയഫർ അലി വെള്ളങ്ങര, ഐ.വൈ.സി.സി. ബഹ്‌റൈൻ വനിത വേദി കോ-ഓർഡിനേറ്റർ മുബീന മൻഷീർ എന്നിവർ സംസാരിച്ചു. യൂത്ത് ഫെസ്റ്റിന്റെ ഭാഗമായി നടന്ന സോഷ്യൽ മീഡിയ ഗോൾഡ് കോയിൻ ഗിവ് എവേ വിജയികൾക്കും ഗോൾഡ് കോയിൻ കൈമാറി. ചടങ്ങിന് ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതം പറഞ്ഞു. ദേശീയ ട്രെഷറർ ബെൻസി ഗനിയുഡ് നന്ദി പറഞ്ഞു. ദേശീയ വൈസ് പ്രസിഡന്റ്‌ ഷംഷാദ് കാക്കൂർ വോളന്റിയർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

  • cover play_arrow

    IYCC Youth Fest 2025 held News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain