LiveFM 107.2 Your Music, Your Beats
play_arrow
National Briefing: Update on Bahrain’s Response to Regional Developments – 15 March 2026 News Desk
25ആം വർഷത്തിലേക്ക് കടക്കുന്ന കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) കുട്ടികൾക്കായി നടത്തിവരുന്ന കലാ-സാഹിത്യ, സംസ്കാരിക മാമാങ്കം “ദി ഇന്ത്യൻ ടാലൻറ്റ് സ്കാൻ” മത്സരങ്ങൾ 2025 ഒക്ടോബർ രണ്ടാം വാരം മുതൽ 2025 ഡിസംബർ ആദ്യ വാരം വരെ നടക്കും.
ബഹ്‌റൈനിൽ താമസക്കാരായ എല്ലാ ഇന്ത്യൻ കുട്ടികൾക്കും പങ്കെടുക്കുവാൻ സാധിക്കുന്ന പരിപാടിയുടെ കമ്മിറ്റിയെ ചെയർപേഴ്സൺ സിമി ലിയോ നയിക്കും. കെസിഎ പ്രസിഡന്റ് ജെയിംസ് ജോൺ പറഞ്ഞു, Vice Presidnet കെ എം തോമസ് Secretary Vinu Christi Talent scan Vice Chairman ജോയൽ ജോസ്, Vice chiarpersons പ്രെറ്റി റോയ്, സിമി അശോക്, ex officio ലിയോ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റിയാണ് ടാലെന്റ്റ് സ്കാനിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. പരിപാടിയുടെ വിവിധ വശങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജോബി ജോർജ്, നിക്‌സൺ വർഗീസ്, സണ്ണി അയിരൂർ , ജൂലിയറ്റ് തോമസ്, അശോക് മാത്യു, മനോജ് മാത്യു, ജിതിൻ ജോസ്, ജിൻസ് ജോസഫ്, ബാബു വർഗീസ്, ജോഷി വിതയത്തിൽ, മരിയ ജിബി, ഷൈനി നിത്യൻ, ജോളി ജോസഫ്, ജോർജ് സെബാസ്റ്റ്യൻ, ജൂലി ഷിജു എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഉപസമിതികളും രൂപീകരിച്ചിട്ടുണ്ട്. വർഗീസ് ജോസഫിന്റെ നേതൃത്വത്തിൽ, റോയ് സി. ആന്റണി, സേവി മാത്തുണ്ണി, അരുൾദാസ് തോമസ് എന്നിവർ അംഗങ്ങളായി ഒരു ഉപദേശക സമിതിയും രൂപീകരിച്ചിട്ടുണ്ട്. ബഹ്‌റൈനിൽ താമസിക്കുന്ന, 2007 ഒക്ടോബർ 1 നും 2020 സെപ്റ്റംബർ 30 നും ഇടയിൽ ജനിച്ച ഇന്ത്യക്കാരായ കുട്ടികൾ ഇന്ത്യൻ ടാലന്റ്റ് സ്കാനിൽ പങ്കെടുക്കുവാൻ യോഗ്യരാണ്. പങ്കെടുക്കുന്നവരെ പ്രായത്തിൻറ്റെ അടിസ്ഥാനത്തിൽ 5 ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ഈ വർഷം 5 ഗ്രൂപ്പുകളിലായി ഏകദേശം 180 വ്യക്തിഗത മത്സര ഇനങ്ങൾ ഉണ്ട്. കൂടാതെ, നിരവധി ടീം ഇവന്റുകളും ഉണ്ട്. ഒരു മത്സരാർത്ഥിക്ക് 12 വ്യക്തിഗത ഇനത്തിലും കൂടാതെ എല്ലാ ടീം ഇനങ്ങളിലും പങ്കെടുക്കുവാൻ സാധിക്കും.

കലാതിലകം & കലാപ്രതിഭ അവാർഡുകൾ, ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ് അവാർഡുകൾ, കെസിഎ സ്പെഷ്യൽ അവാർഡുകൾ, നാട്യ രത്‌ന, സംഗീത രത്‌ന, കലാ രത്‌ന, സാഹിത്യ രത്‌ന അവാർഡുകൾ എന്നിവയുൾപ്പെടെ നിരവധി അവാർഡുകളും ട്രോഫികളും വിജയികൾക്ക് സമ്മാനിക്കും. മികച്ച നൃത്താധ്യാപകൻ, മികച്ച സംഗീതാധ്യാപകൻ, മികച്ച സ്‌കൂളുകൾക്കുള്ള അവാർഡുകൾ എന്നിവയും നൽകും. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ ലഭിക്കും. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടുന്നവർക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകും. പരിപാടികളുടെ രജിസ്ട്രേഷൻ 2025 സെപ്റ്റംബർ 04 ന് ആരംഭി ച്ചു. രെജിസ്ട്രേഷൻ അവസാന തീയതി 2025 സെപ്റ്റംബർ 30 ആണ്. മത്സരങ്ങൾ 2025 ഒക്ടോബർ 17 ന് ആരംഭിച്ച് 2025 ഡിസംബർ ആദ്യ ആഴ്ച വരെ നീണ്ടുനിൽക്കും. അപേക്ഷകൾ ഓൺലൈനായും ഓഫ്‌ലൈനായും സ്വീകരിക്കും. വിധിന്യായ മാനദണ്ഡങ്ങളുടെ സംക്ഷിപ്ത മാർഗ്ഗനിർദ്ദേശങ്ങൾ കെസിഎ ഓഫീസിലും www.kcabahrain.com വെബ്സൈറ്റിലും ലഭ്യമാണ്
വിശദ വിവരങ്ങൾക്ക് 36268208, 39867041, 36077033 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
play_arrow
KCA announced The Indian Talent Scan 2025 News Desk
Written by: News Desk
bahrain catholic dance kerala livefm107.2 radiostation talent
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
We use cookies to improve your experience on our site. By using our site, you consent to cookies.
Manage your cookie preferences below:
Essential cookies enable basic functions and are necessary for the proper function of the website.
These cookies are needed for adding comments on this website.
Statistics cookies collect information anonymously. This information helps us understand how visitors use our website.
Google Analytics is a powerful tool that tracks and analyzes website traffic for informed marketing decisions.
Service URL: policies.google.com (opens in a new window)
Clarity is a web analytics service that tracks and reports website traffic.
Service URL: clarity.microsoft.com (opens in a new window)
You can find more information in our Cookie Policy and .
Post comments (0)