Live Updates

KCA Talent Scan 2025 Inauguration on Saturday October 18

todayOctober 15, 2025 15

Background
share close

കെസിഎ-ബിഎഫ്‌സി ഇന്ത്യൻ ടാലന്റ് സ്‌കാനിന്റെ ഉദ്ഘാടന ചടങ്ങ് ഒക്ടോബർ 18, വൈകുന്നേരം 7 .30 നു സെഗയ്യയിലെ കെസിഎ ഹാളിൽ നടക്കും.

കേരള കാത്തലിക് അസോസിയേഷൻ ബഹ്‌റൈൻ നിവാസികളായ ഇന്ത്യൻ വിദ്യാർത്ഥികൾക്ക്‌വേണ്ടി സംഘടിപ്പിക്കുന്ന KCA -BFC ടാലന്റ് സ്കാനിന്റെ ഉദ്‌ഘാടനം ഒക്ടോബര് 18 , വൈകിട്ടു 7 മണിക്ക് സെഗ്‍യ്യയിലുള്ള KCA ഹാളിൽ നടക്കും. ഉദ്ഘാടന പരിപാടി സാമൂഹിക വികസന മന്ത്രാലയത്തിലെ ഡയറക്ടർ മിഷാൽ ഖാലിദ് അഹമ്മദ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. സ്കൂളുകളിലെ പ്രിൻസിപ്പൽമാർ, കമ്മ്യൂണിറ്റി നേതാക്കൾ, കെസിഎയിലെ വിശിഷ്ട വ്യക്തികൾ, അഭ്യുദയകാംക്ഷികൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. കേരള മുഖ്യമന്ത്രിയുടെ ബഹ്‌റൈൻ സന്ദർശനത്തോടനുബന്ധിച്ച്, ഒക്ടോബർ 17 വൈകുന്നേരം കേരള സമൂഹം സംഘടിപ്പിക്കുന്ന പൊതു പരിപാടിയുള്ളതുകൊണ്ടാണ് ഒക്ടോബർ 17 ന് നിശ്ചയിച്ചിരുന്ന ഉദ്ഘാടന ചടങ്ങിന്റെ തീയതിയിൽ മാറ്റം വരുത്തിയത്, എന്ന് ഭാരവാഹികൾ അറിയിച്ചു. ഉദ്ഘാടന ദിനാഘോഷങ്ങളുടെ ഭാഗമായി, നാല് വ്യത്യസ്ത ഗ്രൂപ്പുകളിൽ നിന്നുള്ള കുട്ടികൾ പങ്കെടുക്കുന്ന ഫാഷൻ ഷോ മത്സരം നടക്കും. രണ്ട് മാസം നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിൽ അഞ്ച് വ്യത്യസ്ത പ്രായ വിഭാഗങ്ങളിലായി 180 വ്യക്തിഗത ഇനങ്ങൾ ഉൾപ്പെടുന്നു. ഗ്രൂപ് ഇനങ്ങളിലെ രജിസ്ട്രേഷനുകൾ ഇന്ന് അവസാനിക്കുന്നു. ഉദ്‌ഘാടന ചടങ്ങിൽ പങ്കുചേരാൻ എല്ലാവരെയും കുടുംബ സമേതം ക്ഷണിക്കുന്നു, എന്ന് കെസിഎ ഭാരവാഹികൾ അറിയിച്ചു.

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain