LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-05 12:00 Unknown
play_arrow
90's Not Out 2026-03-05 10:00 Unknown
play_arrow
The Live Mornings 2026-03-05 06:00 Unknown
play_arrow
Retro Cafe 2026-03-04 20:00 Unknown
play_arrow
Drive Time Dhamaal 2026-03-04 16:00 Unknown
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച ബഹ്‌റൈനിലെത്തും, പ്രവാസി സംഗമത്തില്‍ പങ്കെടുക്കും.

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ബഹ്റൈന്‍ സന്ദര്‍ശനത്തോട് അനുബന്ധിച്ചുള്ള മലയാളി പ്രവാസി സംഗമം വിജയിപ്പിക്കാനാശ്യമായ വിവിധ തയ്യാറെടുപ്പുകള്‍ നടന്നുവരുന്നതായി സ്വാഗതസംഘം സംഘാടകര്‍ അറിയിച്ചു. മലയാളം മിഷന്റെയും, ലോക കേരള സഭാംഗങ്ങളുടെയും നേതൃത്വത്തിലുള്ള മലയാളി പ്രവാസി സംഗമത്തെ ഒക്ടോബര്‍ 17 വെള്ളിയാഴ്ച 6:30 ന് ആതിഥേയരായ കേരളീയ സമാജത്തിന്റെ ഡയമണ്ട് ജൂബിലി ഹാളില്‍ കേരള മുഖ്യമന്ത്രി അഭിസംബോധന ചെയ്യും. ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി വിനോദ് കെ ജേക്കബ്, ഫിഷറീസ്- സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, കേരള ചീഫ് സെക്രട്ടറി ഡോ. ജയതിലക്, പത്മശ്രീ എം. എ യൂസഫ് അലി എന്നിവര്‍ പങ്കെടുക്കും. നോര്‍ക്ക, ലോക കേരളസഭ, മലയാളം മിഷന്‍, പ്രവാസി ഇന്‍ഷുറന്‍സ്, പ്രവാസി ക്ഷേമനിധി തുടങ്ങി പ്രവാസികളുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ മുഖ്യമന്ത്രി ബഹ്റൈനിലെ മലയാളി പ്രവാസികളുമായി സംവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സമിതി ചെയര്‍മാന്‍ പി.വി. രാധാകൃഷ്ണപിള്ള അറിയിച്ചു. വ്യക്തികള്‍ക്കും പ്രവാസി സംഘടനകള്‍ക്കും മുഖ്യമന്ത്രിക്ക് നല്‍കാനുള്ള നിവേദനം ബഹ്‌റൈനിലെ അംഗീകൃത നോര്‍ക്ക കേന്ദ്രങ്ങളായ കേരളീയ സമാജത്തിലെയും, ബഹ്‌റൈന്‍ പ്രതിഭയുടെയും ഓഫീസുകളില്‍ ഒക്ടോബര്‍ 16 വരെ വൈകുന്നേരം 5 മണി മുതല്‍ സ്വീകരിക്കും എന്ന് സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി. ശ്രീജിത്തും അറിയിച്ചു. ഒക്‌ടോബര്‍ 16 ന് രാവിലെ ബഹ്‌റൈനിലെത്തുന്ന മുഖ്യമന്ത്രി 17 ന് നടക്കുന്ന പ്രവാസി സംഗമത്തില്‍ മാത്രമാണ് പങ്കെടുക്കുന്നതെന്നും, 18 ന് രാവിലെ തിരിച്ചുപോകുമെന്നും സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മുഴുവന്‍ മലയാളികളുടെയും സാനിധ്യം സമാജത്തിലേക്ക് ക്ഷണിക്കുന്നതായും പ്രവേശനം സൗജന്യമായ മലയാളി പ്രവാസി സംഗമം വമ്പിച്ച വിജയമാക്കി തീര്‍ക്കാന്‍ പരമാവധി സഹകരിക്കണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയായ ശേഷം ഇത് രണ്ടാം തവണയാണ് പിണറായി വിജയന്‍ ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്നത്. സ്വാഗതസംഘം ചെയര്‍മാന്‍ പി വി രാധാകൃഷ്ണപിള്ള, ജനറല്‍ കണ്‍വീനര്‍ പി ശ്രീജിത്ത്, സമാജം സെക്രട്ടറി വര്‍ഗീസ് കാരയ്ക്കല്‍, ലോകകേരള സഭാഗം സുബൈര്‍ കണ്ണൂര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Written by: News Desk
bahrain chief minister cm Indian kerala livefm107.2 Radio Station
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)