Live Updates

Kerala CM Pinarayi Vijayan to Visit Bahrain

todayOctober 6, 2025 69

Background
share close

കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ 16 നു ബഹറിനിൽ.

ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ 16-ന് ബഹ്‌റൈനിലെത്തും.ഏകദിന സന്ദര്‍ശനത്തിനു ശേഷം അദ്ദേഹം ദമാമിലേക്കു പോകും. ബഹ്റൈന്‍ സന്ദര്‍ശനം വിജയകരമാക്കുന്നതിനെക്കുറിച്ചുള്ള ഒരു ആലോചനായോഗം ഇന്ന്, ഒക്ടോബര്‍ ആറിന് വൈകിട്ട് എട്ടു മണിക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് നടക്കുമെന്ന് കേരളീയ സമാജം പ്രസിഡന്റും മലയാളം മിഷന്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ചെയര്‍മാനുമായ പി വി രാധാകൃഷ്ണ പിള്ള അറിയിച്ചു. ബഹ്റൈനിലെ വിവിധ സംഘടനകള്‍, ലോക കേരളസഭാംഗങ്ങള്‍, മലയാളം മിഷന്‍ ചാപ്റ്ററുകൾ, വ്യവസായ പ്രമുഖർ, പൊതുജനങ്ങൾ തുടങ്ങി എല്ലാ മലയാളികളുടെയും നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിക്കുക. ഇന്ന് നടക്കുന്ന ആലോചനാ യോഗത്തില്‍ എല്ലാ സംഘടനാ പ്രതിനിധികളും പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: [email protected]

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain