Live Updates

Kerala native ball Association (KNBA ) to Host Traditional ‘Nadan Panthakali’ for Bahrain Media City’s Shravan Mahotsavam 2025.

todayAugust 20, 2025 25

Background
share close

ബഹ്റൈൻ മീഡിയ സിറ്റിയുടെ ശ്രാവണ മഹോത്സവം 2025 ഓണാഘോഷങ്ങളുടെ ഭാഗമായി Kerala native ball Association (KNBA )നടത്തുന്ന നാടൻ പന്തുകളി മത്സരത്തിന് തുടക്കമായി . ആഗസ്ത് 15 വെള്ളിയാഴ്ച കെ എം ബി എ ഗ്രൗണ്ടിൽ ആരംഭിച്ച മത്സരത്തിൽ ,ശ്രാവണ മഹോത്സവം 2025 ജനറൽ കൺവീനർ ശ്രീ. ബിബിൻ വർഗീസ് സ്വാഗതം ആശംസിച്ചു. ശ്രാവണ മഹോത്സവം ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ശ്രീ.സുധീർ തിരുനിലത്ത് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ ശ്രീ എബ്രഹാം ജോൺ, ശ്രാവണ മഹോത്സവം സ്പോൺസർഷിപ്പ് കമ്മിറ്റി ചെയർമാൻ ശ്രീ ഇ വി രാജീവൻ, ശ്രാവണ മഹോത്സവം ചീഫ് കോഡിനേറ്റർ ശ്രീ. മണിക്കുട്ടൻ, oicc കേന്ദ്ര പ്രതിനിധി ശ്രീ. ബിനു കുന്നന്താനം, സെവൻ ആർട്സ് കൾച്ചറൽ ഫോറം ട്രസ്റ്റി ശ്രീ.തോമസ് ഫിലിപ്പ്, കെ എൻബിഎ ചെയർമാൻ ശ്രീ. രഞ്ജിത്ത് കുരുമുള, പ്രസിഡണ്ട് ശ്രീ. ജിതിൻ കെ കുട്ടപ്പൻ, സെക്രട്ടറി ശ്രീ. ഷിജോ തോമസ് രക്ഷാധികാരികളായ ശ്രീ. മോബി കുര്യാക്കോസ് , ശ്രീ. ഷോൺ പുന്നൂസ് ടാഗ് ഓഫ് വാർ പ്രതിനിധികളായ ശ്രീ. ഷാജിൽ ആലയ്ക്കൽ, ശ്രീ. അമൽദേവ് പ്രമുഖ സാമൂഹിക പ്രവർത്തകരായ ശ്രീ. സായിദ് ഹനീഫ, ശ്രീ. ഗോപാലേട്ടൻ, ശ്രീ. സുനീഷ്, ശ്രീമതി. മായ അച്ചു, ശ്രീമതി ദേവി എന്നിൽ ആശംസകൾ അറിയിച്ച് സംസാരിച്ചു. ആദ്യ മത്സരത്തിൽ സൽമാനിയ കിംഗ്സും സിത്രാ ലയൻസും ഏറ്റുമുട്ടി. ഒരുമാസം നീണ്ടുനിൽക്കുന്ന നാടൻ പന്തുകളിയുടെ മെഗാ ഫൈനൽ മത്സരം സെപ്റ്റംബർ 26 വെള്ളിയാഴ്ച KNBA ഗ്രൗണ്ടിൽ നടക്കും. 27 ആം തീയതി വൈകുന്നേരം ബിഎംസി ഹാളിൽ നടക്കുന്ന KNBA ഓണം പൊന്നോണം ഓണാഘോഷ പരിപാടിയിൽ , മത്സരത്തിൽ വിജയിച്ചവർക്ക് BMC ശ്രാവണ മഹോത്സവം ട്രോഫികൾ സമ്മാനിക്കും എന്ന് സംഘാടകർ അറിയിച്ചു. തുടർന്നുള്ള മത്സരങ്ങളുടെ തീയതികൾ കെഎൻബിഎ ഫേസ്ബുക്ക് പേജിലും ബിഎംസി ഗ്ലോബൽ ലൈവിലും അറിയിക്കുന്നതായിരിക്കും.വരും ദിവസങ്ങളിൽ നടക്കുന്ന വാശിയേറിയ നാടൻ പന്തുകളി മത്സരം കാണുവാൻ എല്ലാ നല്ലവരായ നാടൻ പന്ത് കളി സ്നേഹികളെയും സ്വാഗതം ചെയ്യുന്നു എന്ന് സംഘാടകർ അറിയിച്ചു.

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain