Live Updates

Kollam Pravasi Association Celebrates Onam

todayOctober 14, 2025 12

Background
share close

കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം “പ്രവാസി ശ്രീ” ഓണാഘോഷം സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസോസിയേഷൻ പൊന്നോണം 2025 ആഘോഷങ്ങളുടെ ഭാഗമായി വനിതാ വിഭാഗം പ്രവാസി ശ്രീയുടെ നേതൃത്വത്തിൽ കെ പി എ ആസ്ഥാനത്ത് വച്ച് വിപുലമായി ഓണാഘോഷം സംഘടിപ്പിച്ചു. പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് പ്രദീപ അനിൽ അധ്യക്ഷത വഹിച്ച ചടങ് കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. . കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം , വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് , കെ പി എ സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി, അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ, യൂണിറ്റ് ഹെഡുകൾ ആയ സുമി ഷെമീർ, ഷാനി നിസാർ , രമ്യ ഗിരീഷ് , നസീമ ഷഫീഖ് , എന്നിവർ ആശംസകൾ അറിയിച്ചു. ,യൂണിറ്റ് ഹെഡ് അഞ്ജലി രാജ് സ്വാഗതവും , ഷാമില ഇസ്മയിൽ നന്ദിയും രേഖപ്പെടുത്തി. കെ പി എ പൊന്നോണം 2025നു വേണ്ടി പ്രവർത്തിച്ച എല്ലാ പ്രവാസി ശ്രീ യൂണിറ്റുകൾക്കും സെക്രട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങൾ മൊമെന്റോ നൽകി. വിഭവസമൃദ്ധമായ ഓണസദ്യയും, പ്രവാസി ശ്രീ യൂണിറ്റ് അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികളും, ഓണക്കളികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

  • cover play_arrow

    Kollam Pravasi Association Celebrates Onam News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain