Live Updates

One-day summer camp for children organized under the leadership of the Kollam Pravasi Association Children’s Wing.

todayAugust 11, 2025 27

Background
share close

കൊല്ലം പ്രവാസി അസോസിയേഷന്‍ ചില്‍ഡ്രന്‍സ് വിങ്ങിന്‍റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ഏകദിന സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു.

സല്‍മാബാദ് അല്‍ ഹിലാല്‍ ആശുപത്രി ഓടിറ്റോറിയത്തില്‍ നടന്ന ക്യാമ്പില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു.

കളറിംഗ്, ക്രാഫ്റ്റ്, വിനോദ മത്സരങ്ങള്‍, ക്വിസ്സ്, സൂമ്പ ഡാന്‍സ്, സ്പെല്ലിംഗ് മത്സരം, സൃഷ്ടി യിലെ കുട്ടികള്‍ അവതരിപ്പിച്ച സംഗീത സദസ്സ്, കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി പേരന്‍റിംഗ് എന്ന വിഷയത്തില്‍ ബോധവല്‍കരണം തുടങ്ങി വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ച നിരവധി പരിപാടികൾ ക്യാമ്പിൽ നടത്തുകയുണ്ടായി.

ക്യാമ്പില്‍ വിനു ക്രിസ്റ്റി, അഞ്ജലി രാജ്, മസീറ നജാഹ് തുടങ്ങിയവര്‍ വിവിദ സെഷനുകള്‍ കൈകാര്യം ചെയ്തു.

ചില്‍ഡ്രന്‍സ് വിങ് കോഓര്‍ഡിനേറ്റര്‍ ജോസ് മങ്ങാടിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനം കൊല്ലം പ്രവാസി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ്‌ ഉത്ഘാടനം ചെയ്തു.

ചില്‍ഡ്രന്‍സ് പാര്‍ലമെന്‍റ് സ്പീക്കര്‍ രെമിഷ സ്വാഗതം പറഞ്ഞ സമ്മേളനത്തില്‍ ചില്‍ഡ്രന്‍സ് വിങ് കണ്‍വീനര്‍ നിസാര്‍ കൊല്ലം ആമുഖ പ്രഭാഷണം നടത്തി.

സാംസ്കാരിക പ്രവര്‍ത്തകന്‍ പ്രതീപ് പത്തേരി മുഖ്യപ്രഭാഷണം നടത്തി സംസാരിച്ചു.

തുടര്‍ന്ന് കെപിഎ ജനറല്‍സെക്രട്ടറി പ്രശാന്ത്‌ പ്രബുദ്ധന്‍, ട്രഷറര്‍ മനോജ്‌ ജമാല്‍, സെക്രട്ടറി അനില്‍ കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

കോഓര്‍ഡിനേറ്റര്‍ അനൂപ്‌ തങ്കച്ചന്‍ ചടങ്ങിനു നന്ദി അറിയിച്ചു.

ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫിയും ബെസ്റ്റ് ക്യാമ്പ് പെര്‍ഫോര്‍മാര്‍ക്ക് അല്‍ ഹിലാല്‍ നല്‍കിയ സൗജന്യ ദന്തല്‍ ക്ലീനിംഗ് വൗച്ചറും സമ്മേളനത്തില്‍ വിതരണം ചെയ്തു.

കൂടാതെ ഒരു മാസത്തേക്കുള്ള സൗജന്യ കണ്ണ് പരിശോധന വൗച്ചര്‍, കുടികള്‍ക്കുള്ള സൗജന്യ മെഡിക്കല്‍ പരിശോധന കൂപ്പണ്‍ എന്നിവയുടെ വിതരണവും നടന്നു.

 

  • cover play_arrow

    One-day summer camp for children organized under the leadership of the Kollam Pravasi Association Children’s Wing. News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: [email protected]

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain