Live Updates

Lal Cares Marks Onam

todayOctober 12, 2025 22

Background
share close

ബഹ്‌റൈൻ ലാൽകെയേഴ്‌സ്, പദ്മഭൂഷൺ മോഹൻലാലിന് ലഭിച്ച ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരവും 2025-ലെ ഓണാഘോഷവും സംയുക്തമായി ,,ഹൃദയപുര്‍വ്വം തുടരും ലാലേട്ടന്‍” എന്നപേരില്‍ ആഘോഷ പരിപാടികള്‍ സംഘടിച്ചു.

സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ വച്ച് നടന്ന ചടങ്ങിൽ, ലാൽകെയേഴ്‌സ് കോ-ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ സ്വാഗതം പറഞ്ഞu,പ്രസിഡന്റ് ഫൈസൽ എഫ്. എം അധ്യക്ഷനായിരുന്നു. മോഹൻലാലിനെ രണ്ടു തവണ ബഹ്‌റൈനിൽ എത്തിച്ച പ്രമുഖ ഈവന്റ് ഓർഗനൈസർ മുരളീധരൻ പള്ളിയത്തിനെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് മോഹൻലാലിനു ലഭിച്ച ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം ലഭിച്ചതിലുള്ള സന്തോഷം കേക്ക് മുറിച്ചു ആഘോഷിച്ചു . സന്ധ്യ jayaraj, സെക്രട്ടറി ഷൈജു കമ്പ്രത്ത് എന്നിവർ ആശംസകള്‍ നേര്‍ന്നു , ട്രഷറർ അരുൺ ജി നെയ്യാർ നന്ദി പറഞ്ഞു . തുടർന്ന് വിവിധ കലാപരിപാടികൾ, ഓണക്കളികൾ, എന്നിവ അരങ്ങേറി. അംഗങ്ങള്‍ക്കും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും ഓണസദ്യ ഒരുക്കിയിരുന്നു. കെ.പി.എ സിംഫണി അവതരിപ്പിച്ച മോഹൻലാൽ ഹിറ്റ് ഗാനങ്ങളുടെ ഗാനോപഹാരം പരിപാടിക്ക് പകിട്ടേറ്റി. വൈസ് പ്രസിഡന്റ് അരുൺ തൈക്കാട്ടിൽ, ജെയ്സൺ, ജോയിൻ സെക്രട്ടറി വിഷ്ണു വിജയൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ വിപിൻ, ബിബിൻ, നിധിൻ തമ്പി, തുളസിദാസ്, ഷാൻ, അമൽ, വൈശാഖ്, ബേസിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

  • cover play_arrow

    Lal Cares Marks Onam News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain