Live Updates

MP John Brittas in Bahrain

todayOctober 14, 2025 16

Background
share close

കേരളത്തിന് പുറത്തുള്ള പ്രൊഫഷനലുകളായ പ്രവാസികൾ നവകേരള സൃഷ്ടിക്ക് വലിയ സംഭാവന നൽകാൻ സാധിക്കുന്നവരാണ് എന്ന് ജോൺ ബ്രിട്ടാസ് എംപി.

ബഹ്‌റൈൻ പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം ഔറ ആർട്സുമായി സഹകരിച്ചു സംഘടിപ്പിച്ച പ്രൊഫഷണൽ മീറ്റ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ നിർമ്മിതിയിൽ എക്കാലവും വലിയ പങ്ക് വഹിച്ചവരാണ് ലക്ഷക്കണക്കിന് വരുന്ന പ്രവാസി സമൂഹം. അത് കൂടുതൽ ഫലപ്രദമായ രീതിയിൽ സംസ്ഥാനത്തിന്റെ സർവ്വതോന്മുഖ വികസനത്തിനായി ഉപയോഗപ്പെടുത്താൻ പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം പോലെയുള്ള കൂട്ടായ്മകളിലൂടെ സാധിക്കണെമന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ റിപ്പോർട്ടർ ടി വി കൺസൾട്ടിങ് എഡിറ്റർ ഇൻ ചീഫ് ഡോ: അരുൺ കുമാർ മുഖ്യാതിഥിയായിരുന്നു. പരിപാടിയിൽ ബഹ്‌റൈൻ പാർലമെന്റ് അംഗം അഡ്വ: അബ്ദുള്ള ബിൻ ഖലീഫ അൽ റുമൈഹി ആശംസ പ്രസംഗം നടത്തി. പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം പ്രസിഡണ്ട് ഇ എ സലിം അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി കെ പി ഹരിപ്രകാശ് ആമുഖ പ്രഭാഷണം നടത്തി , മുഖ്യ രക്ഷാധികാരിയും പ്രോഗ്രാം ജനറൽ കൺവീനറുമായ പി കെ ഷാനവാസ് സ്വാഗതവും തുഷാര പ്രകാശ് നന്ദിയും പറഞ്ഞു. ബഹ്‌റൈൻ പ്രതിഭ പ്രസിഡണ്ട് ബിനുമണ്ണിൽ ആശംസ പ്രസംഗം നടത്തി. തുടർന്ന് പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറത്തിന്റെ യൂട്യൂബ് ചാനൽ ഡോ: അരുൺകുമാർ ഉദ്‌ഘാടനം ചെയ്തു. ട്രഷറർ റഫീക്ക് അബ്ദുള്ള, മറ്റു ഭാരവാഹികളായ ഷൈജു മാത്യു, അഡ്വ : ശ്രീജിത്ത്, റംഷീദ് മരക്കാർ, ഡോ . താജുദ്ദീൻ, സുഭാഷ്, റാം, സജിൻ, എം കെ ശശി, ഡോ, കൃഷ്ണ കുമാർ, ഡോ: ശിവകീർത്തി,ഷേർളി സലിം, ഷീല മുഹമ്മദ്, എന്നിവർ നേതൃത്വം നൽകി. മനീഷ സന്തോഷ് പരിപാടികൾ നിയന്ത്രിച്ചു.

  • cover play_arrow

    MP John Brittas in Bahrain News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain