Live Updates

MUN at ISB Bahrain

todaySeptember 15, 2025 23

Background
share close

ഇന്ത്യൻ സ്‌കൂൾ സംഘടിപ്പിക്കുന്ന ബഹ്‌റൈൻ മോഡൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഇസ ടൗൺ കാമ്പസിൽ ആരംഭിച്ചു.

സെപ്റ്റംബർ 12 വെള്ളിയാഴ്ച സ്‌കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ച സമ്മേളനം വിദ്യാർത്ഥികളിൽ നേതൃത്വഗുണങ്ങൾ, നയതന്ത്ര ധാരണ, പൊതു സംസാരപാടവം എന്നിവ വളർത്തിയെടുക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദ്വിദിന സമ്മേളനം സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ഉദ്ഘാടനം ചെയ്തു . സെക്രട്ടറി വി. രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി.ആർ, തുടങ്ങിയവർക്കൊപ്പം വിദ്യാർത്ഥികളും സന്നിഹിതരായിരുന്നു. ബഹ്‌റൈനിലെ പ്രമുഖ സ്‌കൂളുകളെ പ്രതിനിധീകരിച്ച് 6 മുതൽ 12 വരെ ക്ലാസുകളിലെ ഏകദേശം 370 വിദ്യാർത്ഥികൾ സമ്മേളനത്തിൽ പങ്കെടുത്തു. വിദ്യാർത്ഥികളുടെ സംഘാടക സമിതിയാണ് സമ്മേളനം ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് വിദ്യാർത്ഥി പ്രതിനിധികൾ ഒന്നിലധികം കൗൺസിലുകളിലായി ആഗോളതലത്തിൽ ഉയർന്നുവരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആഴത്തിലുള്ള സംവാദങ്ങളിൽ ഏർപ്പെട്ടു.

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain