Live Updates

Navratri Celebrations at BKS

todaySeptember 30, 2025 12

Background
share close

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് സെപ്റ്റംബർ 30 ചൊവ്വാഴ്ച , ബി കെ എസ് ഡയമണ്ട് ജൂബിലി ഹാളിൽ നവരാത്രി ഡാൻസ് ഫിയസ്റ്റ അരങ്ങേറും.

പ്രമുഖ ഗുരുക്കന്മാരുടെ കീഴിൽ ശിക്ഷണം ലഭിച്ച കുട്ടികൾ അവതരിപ്പിക്കുന്ന സംഗീത നൃത്ത പരിപാടികൾ രാത്രി എട്ടുമണിക്ക് ആരംഭിക്കും. നാളെ, സമാജം ഏർപ്പെടുത്തിയ “ബി.കെ.എസ്. കലാകേന്ദ്ര ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്” സമർപ്പണം നടക്കും. മലയാള സംഗീത ശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് പ്രശസ്ത സംഗീത സംവിധായകനും അഭിനേതാവുമായ വിദ്യാധരൻ മാസ്റ്റർക്കാണ് പുരസ്‌കാരം നൽകുന്നത്. ചടങ്ങിൽ കേരള ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, സാംസ്കാരിക വകുപ്പ് സെക്രട്ടറി ഡോ. ദിവ്യ എസ്. അയ്യർ, കെ. ശബരീനാഥ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. വിജയദശമി ദിനമായ ഒക്ടോബർ 2 വ്യാഴാഴ്ച പുലർച്ചെ 5 മണിമുതൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും. മുഖ്യാതിഥി ഡോ. ദിവ്യ.എസ്. അയ്യർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കും.

കൂടുതൽ വിവരങ്ങൾക്ക് റിയാസ് ഇബ്രാഹിം :33189894, വിനയചന്ദ്രൻ നായർ :39215128

  • cover play_arrow

    Navratri Celebrations at BKS News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: [email protected]

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain