Live Updates

Navratri Celebrations at GSS

todaySeptember 24, 2025 14

Background
share close

സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിലെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്കും വിദ്യാരംഭ ചടങ്ങുകൾക്കും വർണ്ണാഭമായ തുടക്കം.

സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ നടക്കുന്ന ചടങ്ങുകളുടെ ഔദ്യോഗികമായ ഉദ്ഘാടന കർമം കഴിഞ്ഞദിവസം സൊസൈറ്റി അങ്കണത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ക്ലബ്ബ് പ്രസിഡണ്ട് ജോസഫ് ജോയി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ അധ്യക്ഷനായിരുന്നു, സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതവും, വൈസ് ചെയർമാൻ സതീഷ് കുമാർ ആശംസ അറിയിക്കുകയും, നവരാത്രി ആഘോഷങ്ങളുടെ ജനറൽ കൺവീനർ രാജ് കൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി. ഈ ദിവസങ്ങളിൽ സൊസൈറ്റിയിൽ പ്രത്യേകം തയ്യാറാക്കിയ നവരാത്രി മണ്ഡപത്തിൽ കലാപരിപാടികളും, നവരാത്രി ആഘോഷങ്ങളും ഉണ്ടായിരിക്കുo. വിദ്യാരംഭ ദിവസമായ ഒക്ടോബർ 2ന് രാവിലെ 4.30 മുതൽ പ്രമുഖ ഐ എ എസ് ഓഫീസറും കേരള ഗവൺമെൻറ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോക്ടർ. രാജു നാരായണസ്വാമി ഐ എ എസ് കുരുന്നുകൾക്ക് വിദ്യംരംഭം നടത്തും. ഏവരെയും സ്വാഗതം ചെയ്യുന്നു എന്ന് സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും വിദ്യാരംഭം രജിസ്ട്രേഷനും 3434 7514, 6699 4550 ഈ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

  • cover play_arrow

    Navratri Celebrations at GSS News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain