Live Updates

NORKA announces health insurance for Keralite expatriates

todayAugust 17, 2025 248

Background
share close

പ്രവാസി മലയാളികൾക്കായി ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തുന്നു.
രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. സംസ്ഥാന സർക്കാരും നോർക്കയും ചേർന്നാണ് നോർക്ക കെയർ എന്ന് പേരിൽ ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്.

വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന എല്ലാ മലയാളികൾക്കും പദ്ധതിയിൽ അംഗമാകാം. പഠന ആവശ്യങ്ങൾക്കായി
വിവിധ വിദേശരാജ്യങ്ങളിൽ ഉള്ളവരെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതി അംഗമാകുന്നവർക്ക് ഇന്ത്യയിലെ പന്ത്രണ്ടായിരം ആശുപത്രികളിൽ ചികിത്സ തേടാനാകും. 7500 രൂപയാണ് ഒരാൾ വാർഷിക പ്രീമിയമായി അടയ്ക്കേണ്ടത്. ഭർത്താവും ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബ ഇൻഷുറൻസിന് ഒരു വർഷം 13275 നൽകണം. രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടെങ്കിൽ ഓരോ കുട്ടിക്കും 4130 രൂപ അധികമായി ഈടാക്കും. 25 വയസ്സിൽ താഴെയുള്ള കുട്ടികളെയാണ് കുടുംബ ഇൻഷുറൻസിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിന് പുറത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ജീവിക്കുന്നവർക്കും വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്കും ആണ് പദ്ധതിയിൽ അംഗമാകാൻ കഴിയുക. പ്രവാസികളിൽ നോർക്ക പ്രവാസി ഐഡി കാർഡ് ഉള്ളവർക്കും, സ്റ്റുഡന്റ് ഐഡി കാർഡ് ഉള്ളവർക്കും പദ്ധതിയുടെ ഭാഗമാകാം. 5 ലക്ഷം രൂപ വരെയുള്ള ചികിത്സയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രവാസികൾക്ക് 70 വയസ്സ് വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. നിലവിലുള്ള രോഗങ്ങൾക്കും ഇൻഷുറൻസ് ലഭ്യമാക്കുന്നതാണ് പദ്ധതി.

  • cover play_arrow

    NORKA announces health insurance for Keralite expatriates News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain