Live Updates

Onapudava Contest at BKS tonight

todaySeptember 7, 2025 13

Background
share close

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ ശ്രാവണം 2025ന്റെ ഭാഗികമായി ഇന്ന് ഓണപ്പുടവ മത്സരം നടക്കും.

വൈകുന്നേരം 7.30ന് ബി കെ സ് ഡയമണ്ട് ജൂബിലി ഹാളിൽ മത്സരം ആരംഭിക്കും, അതിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. വരും ദിവസങ്ങളിൽ ഓണപ്പാട്ട്, അത്തപ്പൂ, ഇന്ത്യൻ പരമ്പരാഗത വേഷവിധാനം, പായസം, തിരുവാതിര, കബഡി, സിനിമാറ്റിക് ഡാൻസ് മത്സരങ്ങൾ നടക്കും, കൂടാതെ എൻ്റെ കേരളം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഒരു ക്വിസ് മത്സരവും നടക്കും. സെപ്റ്റംബർ 12 ന് പ്രശസ്ത ഗായിക കെ.എസ്. ചിത്ര, ഒപ്പം മധു ബാലകൃഷ്ണൻ, നിഷാദ്, അനാമിക എന്നിവർ നയിക്കുന്ന സംഗീത നിശ നടക്കും. മറ്റു ദിവസങ്ങളിൽ, യുവഗായകരായ ഐഡിയ സ്റ്റാർ സിംഗർ ഫെയിം അനുശ്രീ, നന്ദ, ബലറാം, ശ്രീരാഗ് എന്നിവർ പങ്കെടുക്കുന്ന സംഗീത കച്ചേരി, പ്രശസ്ത വയലിനിസ്റ്റ് ഗംഗാ ശശിധരൻ്റെ വയലിൻ കച്ചേരി, സിത്താർ മ്യൂസിക് ഫ്യൂഷൻ ഫിയസ്റ്റ, തരംഗ് മ്യൂസിക് & ഡാൻസ് പ്രോഗ്രാം, സംഗീത-നൃത്ത-നാടകം “വിന്ധ്യാവലി” , പ്രശസ്ത കലാകാരന്മാരായ ആര്യ ദയാൽ, സച്ചിൻ എന്നിവരുടെ മ്യൂസിക്കൽ ബാൻഡ്, തിരുവാതിര തുടങ്ങിയ പരിപാടികളും നടക്കും.നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബറിൽ, നൃത്ത സംഗീത കച്ചേരി ഉണ്ടായിരിക്കും. ഒക്ടോബർ 2 ന് വിദ്യാരംഭത്തിന്, ഡോ. ദിവ്യ.എസ്. അയ്യർ ഐഎഎസ് മുഖ്യാതിഥി ആകും.പ്രശസ്ത പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ ഓണ സദ്യയോടെ ഒക്ടോബർ മൂന്നിന് ശ്രാവണം 2025, പര്യവസാനിക്കും.

  • cover play_arrow

    Onapudava Contest at BKS tonight News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain