Live Updates

Pravasi Legal Cell Kuwait Chapter signed MOU with Al Doustar law firm.

todayAugust 21, 2025 34

Background
share close

പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ ,കുവൈറ്റ് അഭിഭാഷക സ്ഥാപനമായ അൽ ദോസ്തൗർ ലോ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവച്ചു.

ചടങ്ങിൽ ലോ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് പ്ര മുഖ കുവൈറ്റി അഭിഭാഷകൻ ഡോ തലാൽ താക്കി പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ്, പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ട് ബിജു സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.2019 ഡിസംബറിലാണ് പ്രവാസി ലീഗൽ സെൽ കുവൈറ്റിൽ പ്രവർത്തനം തുടങ്ങിയത്.പ്രവാസികളായ എല്ലാ ഇന്ത്യക്കാർക്കും പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററിലൂടെ ഫീസില്ലാതെ നിയമോപദേശം തേടാവുന്നതാണ്. ധാരണ പത്രം വഴി നിയമമനുസരിച്ച് കൂടുതൽ കുവൈറ്റിലെ സ്വദേശി അഭിഭാഷകരുടെ നിയമോപദേശവും മറ്റു സഹായങ്ങളും കൂടുതൽ ഇന്ത്യക്കാർക്ക് വേഗത്തിൽ ലഭ്യമാകും എന്നതാണ് പ്രത്യേകത.

സേവനങ്ങൾക്കായി +965 41105354 , +965 97405211 എന്നീ മൊബൈൽ നമ്പറിലോ pravasilegalcellkuwait@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണെന്ന് ലീഗൽ സെൽ ഭാരവാഹികൾ അറിയിച്ചു. പ്രവാസി ലീഗൽ സെല്ലിൻ്റെ കീഴിൽ ഇന്ത്യയിലും സൗജന്യ നിയമ സഹായം നൽകി വരുന്നുണ്ട്. പ്രവാസി ലീഗൽ സെല്ലിൻ്റെ അഞ്ചാം വാർഷിക വേളയിൽ മവാസീൻ ലീഗൽ കൗൺസിലിംഗ് & അറ്റോർണീസ് ഗ്രൂപ്പുമായും ധാരണ പത്രം ഒപ്പു വച്ചിരുന്നു.

  • cover play_arrow

    Pravasi Legal Cell Kuwait Chapter signed MOU with Al Doustar law firm. News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain