LiveFM 107.2 Your Music, Your Beats
play_arrow
National Briefing: Update on Bahrain’s Response to Regional Developments – 15 March 2026 News Desk

പ്രവാസി ലീഗൽ സെൽ (PLC) ഇടുക്കി ജില്ലാ കമ്മിറ്റി രൂപീകരിച്ചു.
തൊടുപുഴ ഐശ്വര്യ റെസിഡൻസിയിൽ നടന്ന പൊതുയോഗത്തിൽ പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്ററിന്റെ കീഴിൽ ഇടുക്കി ജില്ലാ കമ്മിറ്റി നിലവിൽ വന്നു.ഇടുക്കി ജില്ലാ കോർഡിനേറ്റർ ബെന്നി പെരികിലത്ത് അധ്യക്ഷനായിരുന്ന യോഗത്തിൽ കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് മുരളീ രവീന്ദ്രൻ, കേരള ചാപ്റ്റർ ട്രഷറർ തല്ഹത് പൂവച്ചൽ എന്നിവർ മുഖ്യതിഥികളായിരുന്നു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലാ കമ്മറ്റി ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു. പ്രസിഡന്റ് ബെന്നി പെരികിലത്ത്, വൈസ് പ്രസിഡന്റുമാർ: ടോം എടയോടി, മിനി ജോൺ കളപ്പുര, സെക്രട്ടറി ജോയി ജോൺ പീടിയേക്കൽ, ജോയിന്റ് സെക്രട്ടറിമാർ: അനു ബെന്നി പെരികിലത്ത്, ജോസഫ് സെബാസ്റ്റ്യൻ മണ്ണാറുവേലി, ട്രഷറർ ജിംസൺ ജോസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ജോസ് നടക്കുഴക്കൽ, കെ. ഡി. മാത്യു, ജേക്കബ് ആലപ്പാട്ട്, ഷാജു പോൾ കൊന്നക്കൽ, അഡ്വ. സണ്ണി മാത്യു, അനീഷ് തോമസ് കാപ്പിൽ. സംസ്ഥാന ജനറൽ സെക്രട്ടറി ഇലക്ഷൻ നടപടികൾ നിയന്ത്രിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയുടെ പ്രവർത്തനലക്ഷ്യങ്ങളും നയപരിപാടികളും പ്രസിഡന്റ് ബെന്നി പെരികിലത്ത് വിശദീകരിച്ചു. ഷാജു പോൾ സ്വാഗതവും സെക്രട്ടറി ജോയി ജോൺ പീടിയേക്കൽ നന്ദിയും പറഞ്ഞു.
ഇടുക്കി ജില്ലാ പ്രവാസി ലീഗൽ സെല്ലിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഇടുക്കി ജില്ലയിലെ പ്രവാസികൾ 9778437413, 8921572852 എന്നീ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടെണ്ടതാണ്.

The Idukki District Committee was formed under the Pravasi Legal Cell Kerala Chapter at a general meeting held at Aishwarya Residency in Thodupuzha. The meeting, chaired by Idukki District Coordinator Benny Perikilat, was attended by Kerala Chapter General Secretary Advocate Murali Raveendran and Kerala Chapter Treasurer Talhat Poovachal. The meeting elected the office bearers of the Idukki District Committee in the subsequent elections.
play_arrow
Pravasi Legal Cell (PLC) Idukki Cell launched News Desk
Written by: News Desk
bahrain Headline idukki Legal Live news livefm107.2 pravasi Radio Station
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
We use cookies to improve your experience on our site. By using our site, you consent to cookies.
Manage your cookie preferences below:
Essential cookies enable basic functions and are necessary for the proper function of the website.
These cookies are needed for adding comments on this website.
Statistics cookies collect information anonymously. This information helps us understand how visitors use our website.
Google Analytics is a powerful tool that tracks and analyzes website traffic for informed marketing decisions.
Service URL: policies.google.com (opens in a new window)
Clarity is a web analytics service that tracks and reports website traffic.
Service URL: clarity.microsoft.com (opens in a new window)
You can find more information in our Cookie Policy and .
Post comments (0)