LiveFM 107.2 Your Music, Your Beats
play_arrow
National Briefing: Update on Bahrain’s Response to Regional Developments – 15 March 2026 News Desk
2025 നവംബർ 1 മുതൽ നോർക്ക റൂട്സ് (NORKA Roots) നടപ്പിലാക്കാനുദ്ദേശിക്കുന്ന ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ “NORKA-CARE”-ൽ കേരളത്തിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ പ്രവാസികൾക്കും, ചേരാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു പ്രവാസി ലീഗൽ സെൽ (PLC) നിവേദനം നൽകി. നിലവിൽ NORKA-CARE”-ൽ വിദേശത്ത് ഉള്ള പ്രവാസികൾക്ക് മാത്രമേ, പ്രീമിയം, ആനുകൂല്യങ്ങൾ എന്നി ലഭിക്കുന്നുള്ളൂ. ഇവ കേരളത്തിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ പ്രവാസികൾക്കും ലഭ്യമാക്കണമെന്നാണ്, പ്രവാസി ലീഗൽ സെൽ ആവിശ്യപ്പെടുന്നത്. ഈ പദ്ധതിയുടെ വിശദമായ നിബന്ധനകളും വ്യവസ്ഥകളും നോർക്ക റൂട്സ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. നോർക്ക റൂട്സിന്റേതായി പുറത്തുവന്നിട്ടുള്ള ബ്രോഷറുകളിൽ നിന്നും നോർക്ക റൂട്സ് ഉദ്യോഗസ്ഥരുടെ പ്രസ്താവനകളിൽ നിന്നും മനസ്സിലാകുന്നത് “പ്രവാസി ഐ ഡി കാർഡ്” ഉള്ള പ്രവാസികൾക്ക് അതിന്റെ കാലാവധി തീരുവോളം പദ്ധതി അംഗത്വം തുടരാം എന്നാണ്.

മടങ്ങിവന്ന പ്രവാസികൾക്ക് നോർക്ക ഐ ഡി കാർഡ് അംഗത്വം പുതുതായി ലഭിക്കാനോ ഉള്ളത് പുതുക്കാനോ സാധിക്കാത്ത സാഹചര്യത്തിൽ “നോർക്ക കെയറിൽ” അംഗത്വം ലഭിക്കില്ല, എന്നത് ചൂണ്ടിക്കാട്ടിയാണ് പ്രവാസി ലീഗൽ സെല്ലിന്റെ അഭ്യർത്ഥന. വിദേശങ്ങളിൽ ജോലി നോക്കുന്ന/വസിക്കുന്ന പ്രവാസികൾക്ക് റെസിഡന്റ് ഐ ഡി പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിർബന്ധിത മെഡിക്കൽ ഇൻഷുറൻസ് ആവശ്യമാണ്.എന്നാൽ വിദേശത്തുനിന്ന് മടങ്ങിയെത്തി നാട്ടിൽ സ്ഥിരതാമസമാക്കിയ മുൻ പ്രവാസികൾ, പ്രത്യേകിച്ച് 60–70+ പ്രായത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുള്ള മുതിർന്നവരാണ് കേരളത്തിൽ ഇൻഷുറൻസ് പരിരക്ഷ ഇല്ലാതെ ബുദ്ധിമുട്ടുന്നത്, എന്നും, പല വിദേശ പ്രവാസികൾക്കും അവരുടെ ആതിഥേയ രാജ്യത്തിൽ ഇന്‍ഷുറൻസ് നിലവിലുണ്ടാകാറുണ്ട്; അതിനാൽ യഥാർത്ഥ ആവശ്യം മടങ്ങിയെത്തിയ പ്രവാസികൾക്കാണ് കൂടുതൽ, എന്നും പ്രവാസി ലീഗൽ സെൽ വിശദീകരിച്ചു. അതുകൊണ്ട് സർക്കാർ മടങ്ങിയെത്തിയ പ്രവാസികളും NORKA-CARE-യിൽ ചേരാമെന്നത് വ്യക്തമാക്കുന്ന ഉത്തരവ് ഉടൻ പുറപ്പെടുവിക്കണമെന്നും, NORKA Roots ഉം ഇന്‍ഷുറൻസ് കമ്പനിയുമായി ചേർന്ന് പോളിസി ഷെഡ്യൂൾ ഭേദഗതി ചെയ്ത്, ആപ്പിലും പോർട്ടലിലും വേണ്ട മാറ്റങ്ങൾ വരുത്തണമെന്നും പ്രവാസി ലീഗൽ സെൽ അഭ്യർത്ഥിച്ചു. ഇതൊരു ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി ആയതിനാൽ പോളിസി എടുക്കുന്ന ഓരോ അംഗവും ആവശ്യമായ പ്രീമിയം അടക്കുന്നതിനാൽ നോർക്ക റൂട്ട്സിനോ സർക്കാറിനോ അധികബാധ്യത ഉണ്ടാകുന്നില്ല എന്നും പ്രവാസി ലീഗൽ സെൽ ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ തീരുമാനപ്രകാരം എൻറോൾമെന്റ് വിൻഡോ September 22 മുതൽ October 21 വരെ ആയതിനാൽ ആവശ്യമായ നടപടിക്രമങ്ങൾ ചെയ്ത് മടങ്ങിവന്ന പ്രവാസികളെക്കൂടി എത്രയും പെട്ടെന്ന് ഉൾപ്പെടുത്തണമെന്ന് പ്രവാസി ലീഗൽ സെൽ അഭ്യർത്ഥിച്ചു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് കേരള മുഖ്യമന്ത്രിക്കും നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിക്കും നോർക്ക റൂട്സ് സി ഇ ഓ-ക്കും പ്രവാസി ലീഗൽ സെൽ നിവേദനങ്ങൾ നൽകിയിട്ടുണ്ട്.
play_arrow
Pravasi Legal Cell submits appeal to NORKA News Desk
Written by: News Desk
bahrain kerala livefm107.2 norka Pravasi Legal Cell Radio Station
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
We use cookies to improve your experience on our site. By using our site, you consent to cookies.
Manage your cookie preferences below:
Essential cookies enable basic functions and are necessary for the proper function of the website.
These cookies are needed for adding comments on this website.
Statistics cookies collect information anonymously. This information helps us understand how visitors use our website.
Google Analytics is a powerful tool that tracks and analyzes website traffic for informed marketing decisions.
Service URL: policies.google.com (opens in a new window)
Clarity is a web analytics service that tracks and reports website traffic.
Service URL: clarity.microsoft.com (opens in a new window)
You can find more information in our Cookie Policy and .
Post comments (0)