Live Updates

Registration for Science Talent Exam Closes on October 28

todayOctober 26, 2025 20

Background
share close

സയൻസ് ഇൻറർനാഷണൽ ഫോറം നടത്തുന്ന വിദ്യാർത്ഥി വിജ്ഞാൻ മന്തൻ – ശാസ്ത്ര പ്രതിഭാ മത്സരത്തിലേക്ക് എൻറോൾ ചെയ്ത വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ നടക്കുന്നു.
ഇതിൽ ചില വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ പ്രക്രിയ ഇപ്പോഴും പൂർത്തിയായിട്ടില്ല എന്ന് സംഘാടകർ അറിയിക്കുന്നു, ഒപ്പം, മത്സരത്തിൽ പങ്കെടുക്കുന്നതിനായി രജിസ്ട്രേഷൻ ഒക്ടോബർ 28, നകം നിർബന്ധമായും വെബ്സൈറ്റിൽ കൂടെ പൂർത്തിയാക്കണമെന്ന് സംഘാടകർ നിർദ്ദേശിച്ചു. എൻറോൾ ചെയ്ത വിദ്യാർത്ഥികൾക്ക് User IDയും Passwordയും ഉൾപ്പെടുത്തിയ ഇമെയിൽ അയച്ചിട്ടുള്ളതായും, ലഭിച്ച വിവരം ഉപയോഗിച്ച് സമയബന്ധിതമായി Website ഇൽ ലോഗിൻ ചെയ്ത് രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് സംഘാടകർ അറിയിച്ചു.

രജിസ്ട്രേഷൻ പ്രക്രിയ നിർവഹിക്കാൻ ലാപ്‌ടോപ് അല്ലെങ്കിൽ ഡെസ്‌ക്‌ടോപ്പ് ഉപയോഗിക്കണമെന്നും സംഘാടകർ നിർദ്ദേശിക്കുന്നു.

മത്സരത്തിൽ വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും, ISRO, DRDO, CSIR എന്നീ ഗവേഷണ സ്ഥാപന സന്ദർശനങ്ങൾ, വിദ്യാർഥി വിഗ്യാൻ മന്ധൻ നാഷണൽ ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരം, സയൻസ് ഇൻറർനാഷണൽ ഫോറം പരിപാടികളിലേക്ക് ക്ഷണം, IIT ഇൻറേൺഷിപ്പ് അവസര സാധ്യതകൾ, എന്നിവ ലഭ്യമാണ്. ജിസിസി രാജ്യങ്ങളിൽ ഏറ്റവും വലിയ ശാസ്ത്ര പ്രതിഭാ മത്സരമായതിനാൽ, രജിസ്ട്രേഷൻ പൂർത്തിയാക്കാതെ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെടാതിരിക്കാൻ രക്ഷിതാക്കളും വിദ്യാർത്ഥികളും അവസാന തീയതിക്ക് മുമ്പ് നടപടികൾ കൈക്കൊള്ളണമെന്ന് സംഘാടകർ ആവർത്തിച്ച് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി 33163329, 39950225 എന്നീ നമ്പറുകളിലും,
[email protected] എന്ന ഈമെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.

  • cover play_arrow

    Registration for Science Talent Exam Closes on October 28 News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: [email protected]

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain