Live Updates

Shifa Pink Day 2025

todayNovember 2, 2025 9

Background
share close

ഹമദ് ടൗണ്‍ ഹമലയിലെ ഷിഫാ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ നടന്ന ഒരു മാസം നീണ്ട സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസാചരണത്തിന്- ഷിഫാ പിങ്ക് ഡേ 2025′ സമാപനമായി.

രോഗം നേരത്തേ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യവും സ്ത്രീകളുടെ ആരോഗ്യവും ലക്ഷ്യമിട്ട്, കഴിഞ്ഞ ഒരു മാസം മെഡിക്കല്‍ സെന്ററില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവല്‍ക്കരണ ക്ലാസ്സുള്‍ എന്നിവ ഉള്‍പ്പെടെ നിരവധി പരിപാടികള്‍ നടന്നു. രോഗം നേരത്തേ കണ്ടെത്തേണ്ടതിന്റെ പ്രധാന്യത്തില്‍ ഊന്നിയായിരുന്നു ബോധവല്‍ക്കരണം. ബഹ്‌റൈനിലെ വിവിധ വനിതാ അസോസിയേഷനുകള്‍, ക്ലബുകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് മാസാചരണം സംഘടിപ്പിച്ചത്. സമൂഹത്തിന്റെ നാനാതുറകളിലുള്ള സ്ത്രീകള്‍ പരിപാടികളില്‍ പങ്കെടുത്തു. സമാപനമായി ഒരു ദിവസം മുഴുവന്‍ നീണ്ട സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. സ്ത്രീകള്‍ക്ക് പ്രത്യേക ആരോഗ്യ പരിരക്ഷാ പാക്കേജും നല്‍കി. ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ നടന്ന സമാപന ചടങ്ങില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, കോര്‍പ്പറേറ്റ് പ്രതിനിധികള്‍, പ്രമുഖ അസോസിയേഷനുകളുടെ പ്രതിനിധികള്‍ എന്നിവരടക്കം നൂറുകണക്കിന് പേര്‍ പങ്കെടുത്തു. ചടങ്ങില്‍ സപെഷ്യലിസ്റ്റ് ജനറല്‍ സര്‍ജന്‍ ഡോ. കമല കണ്ണന്‍ അധ്യക്ഷനായി. സ്‌പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റ് ഡോ. അഖില മുഖ്യ പ്രഭാഷണം നടത്തി. ഡെര്‍മറ്റോളജിസ്റ്റ് ഡോ. സാറ സംസാരിച്ചു. അല്‍ ഹമല ചാരിറ്റി സൊസൈറ്റി, ലൈഫ് പള്‍സ് ബഹ്‌റൈന്‍, ഡെല്‍മണ്‍ പൗള്‍ട്രി കമ്പനി, ജിദാഫ്‌സ് ചാരിറ്റി സൊസൈറ്റി, അഹ്‌ലന്‍ ബഹ്‌റൈന്‍, ബഹ്‌റൈന്‍ വിമണ്‍ പവര്‍ ബൂസ്റ്റ്, വണ്‍ ഹാര്‍ട്ട് ബഹ്‌റൈന്‍, ബഹ്‌റൈന്‍ അനിമല്‍ റെസ്‌ക്യൂ സെന്റര്‍, അമേരിക്കന്‍ വിമണ്‍സ് അസോസിയേഷന്‍, കെഎംസിസി ബഹ്‌റൈന്‍, പ്രോഗ്രസ്സീവ് പേരന്റ്‌സ് അലയന്‍സ്, പ്രതിഭ ബഹ്‌റൈന്‍്, കോഴിക്കോട് കമ്മ്യൂണിറ്റി ബഹ്‌റൈന്‍ എന്നീ സംഘടനകളുടെ വനിതാ വിഭാഗം, നെസ്റ്റ്, മലയാളി മംസ് മിഡില്‍ ഈസ്റ്റ്, കൊല്ലം പ്രവാസി അസോസിയേഷന്‍ എന്നീ സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുകയും പരിപാടിക്ക് ആശംസ അറിയിക്കുകയും ചെയ്തു. പരിപാടിയുമായി സഹകരിച്ച സംഘടനകള്‍ക്ക് സ്‌പെഷ്യലിസ്റ്റ് ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. ടാറ്റ റാവൂ, ഡോ. കമലകണ്ണന്‍, ഡോ. അഖില, ഡോ. പ്രിയ, ഡോ. ജെയിന്‍, ഡോ. സാറ, ഡോ. ലുബ്‌ന, ഡോ. ഫൗസിയ, ഡോ. സൈനബ എന്നിവര്‍ മൊമന്റോ സമ്മാനിച്ചു. പിങ്ക് ഡേ പ്രമാണിച്ച് കേക്ക് കട്ടിംഗും ഉണ്ടായി. ക്വിസ് മത്സരങ്ങള്‍, ഫോട്ടോ മത്സരങ്ങള്‍ എന്നിവയില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജീവനക്കാര്‍ക്കായി പ്രത്യേക റാഫിള്‍ നറുക്കെടുപ്പും സംഘടിപ്പിച്ചു.

  • cover play_arrow

    Shifa Pink Day 2025 News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain