Live Updates

SIF Bahrain to conduct science talent exams

todaySeptember 11, 2025 45

Background
share close

സയൻസ് ഇന്റർനാഷനൽ ഫോറം ബഹറിൻ, ബഹറിനിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന ശാസ്ത്രപ്രതിഭ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു .

മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷകളുടെ ഒന്നാം ഘട്ടം നവംബർ എട്ടിന് ആരംഭിക്കും. നവംബർ അവസാന വാരം രണ്ടാം ഘട്ടവും ഡിസംബർ ആദ്യവാരം മൂന്നാം ഘട്ടവും നടക്കും .6 ,7 ,8 ക്‌ളാസുകൾ ജൂനിയർ വിഭാഗത്തിലും 9 ,10 ,11 ക്‌ളാസുകളിലെ കുട്ടികൾ സീനിയർ വിഭാഗത്തിലുമാണ് മത്സരിക്കുന്നത് .ബഹറിനിലെ എല്ലാ സി.ബി.എസ.സി സ്‌കൂളുകളിലെയും ഓരോ ഗ്രെയിഡുകളിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന രണ്ട് കുട്ടികളെ ”ശാസ്ത്രപ്രതിഭ ” അവാർഡ് നൽകി ആദരിക്കും.ഈ വര്ഷം മുതൽ ബഹറിനിൽ നിന്നും ശാസ്ത്രപ്രതിഭകളായി വിജയിക്കുന്ന കുട്ടികൾക്ക് ഇന്ത്യയിൽ നടക്കുന്നതും ഏഷ്യയിലെ ഏറ്റവും വലുതുമായ ”വിദ്യാർത്ഥി വിജ്ഞാൻ മംത്ഥൻ പരീക്ഷ” യിൽ മാറ്റുരക്കാനുള്ള അവസരവും ലഭിക്കും.

ശാസ്ത്രപ്രതിഭകളാകുന്ന വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ പ്രമുഖ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളായ ഐ എസ്‌ ആർ ഒ , ഭാഭാ അറ്റമിക് റിസർച് സെന്റർ , ഡി.ആർ .ഡി . ഒ മുതലായ സ്ഥാപനങ്ങൾ സന്ദർശിക്കുന്ന ശാസ്ത്രയാൻ സംഘത്തിൽ ചേരാനും കഴിയും. ശാസ്ത്രപ്രതിഭകൾക്ക് ഉപരിപഠനം നടത്തുമ്പോൾ ഇത്തരം സ്ഥാപനങ്ങളിൽ ഇന്റേൺഷിപ് ചെയ്യാനുള്ള സൗകര്യവും ലഭിക്കും . കുട്ടികൾ പഠിക്കുന്ന അതാത് സ്‌കൂളുകൾ വഴി മാത്രമേ ശാസ്ത്രപ്രതിഭ പരീക്ഷക്ക് രെജിസ്റ്റർ ചെയ്യാൻ കഴിയൂ . ഇന്നലെ സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ വെച്ച് നടത്തിയ പത്ര സമ്മേളനത്തിൽ സയൻസ് ഇന്റർനാഷനൽ ഫോറം ബഹറിൻ പ്രസിഡന്റ് കെ എസ് അനിലാൽ ആണ് ശാസ്ത്രപ്രതിഭ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചത്. ഫോറം ചെയർമാൻ ഡോ . വിനോദ് മണിക്കര വൈസ് പ്രസിഡന്റുമാരായ കെ. സജീവൻ , ചന്ദ്രശേഖരൻ ജനറൽ സെക്രട്ടറി പ്രശാന്ത് ധർമരാജ് , ജോയിൻറ് സെക്രട്ടറി കെ.ടി.രമേശ് , എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ മുകേഷ് , പ്രവീൺ ബി . ദീപ സജീവൻ എന്നിവരും സന്നിഹിതരായിരുന്നു. എസ് .ഐ .എഫ് ഉപദേശക സമിതി ചെയർമാൻ ഡോ . രവി വാര്യർ ശാസ്ത്രപ്രതിഭ പരീക്ഷക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചന്ദ്രശേഖരൻ നന്ദി പറഞ്ഞു .

  • cover play_arrow

    SIF Bahrain to conduct science talent exams News Desk

 

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: [email protected]

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain