LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-05 12:00 Unknown
play_arrow
90's Not Out 2026-03-05 10:00 Unknown
play_arrow
The Live Mornings 2026-03-05 06:00 Unknown
play_arrow
Retro Cafe 2026-03-04 20:00 Unknown
play_arrow
Drive Time Dhamaal 2026-03-04 16:00 Unknown
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ 67-മത് പെരുന്നാളിന് കൊടിയിറങ്ങി.
ഒക്ടോബര്‍ 3 മുതല്‍ 10 വരെയുള്ള ദിവസങ്ങളില്‍ നടന്ന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസനാധിപനും ബാംഗ്ലൂർ ഭദ്രാസനത്തിന്റെ സഹായ മെത്രപൊലീത്തകൂടിയായ ഗീര്‍വര്‍ഗ്ഗീസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു വചന ശുശ്രൂഷയക്ക് റവ. ഫാദർ ഡോ. വിവേക് വർഗീസ് നേത്യത്വം നല്‍കി. ചടങ്ങുകള്‍ക്ക് ശേഷം ഈ വര്‍ഷം ഇടവകയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നവരെ ആധരിക്കുന്ന ചടങ്ങും, 2024 ലെ ആദ്യഫലപ്പെരുന്നാളില്‍ വിവിധ മേഘലകളില്‍ മികവ് തെളിയിച്ചവരെ അനുമോദിക്കുന്ന ചടങ്ങും നടന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പുതിയ ആധ്യാത്മിക സംഘടനയായ “സെന്റ് ഡയനേഷ്യസ് ഓര്‍ത്തഡോക്സ് ഫെലോഷിപ്പ്” ന്റെ ബഹ്‌റൈൻ യൂണിറ്റ് അഭിവന്ദ്യ തിരുമേനി തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ് മുഖ്യ അതിഥി ആയിരുന്നു. പെരുന്നാള്‍ ശുശ്രൂഷകള്‍ അനുഗ്രഹ പ്രദമാക്കുവാന്‍ സഹായിച്ച ഏവരോടും ഉള്ള നന്ദി ഇടവക വികാരി ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, സഹ വികാരി ഫാദര്‍ തോമസ്കുട്ടി പി. എൻ, ട്രസ്‌റ്റി സജി ജോർജ് , സെക്രട്ടറി ബിനു മാത്യൂ ഈപ്പൻ എന്നിവർ അറിയിച്ചു.
Written by: News Desk
bahrain Cathedral celebration festival Indian kerala livefm107.2 Orthodox Radio Station
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)