Live Updates

The Indian Club Aavani ‘Onam Fiesta 2025’ was officially inaugurated on Thursday 18th

todaySeptember 21, 2025 7

Background
share close

ഒരാഴ്ച നീണ്ടുനിൽക്കുന്ന, ഇന്ത്യൻ ക്ലബ്ബിന്റെ ഓണാഘോഷം, ആവണി ‘ഓണം ഫിയസ്റ്റ 2025’ – വ്യാഴാഴ്ച 18 സെപ്റ്റംബർ 2025 ന്, തുടക്കം കുറിച്ചു.

ജനപ്രിയ ടിവി റിയാലിറ്റി ഷോ ‘ഡി4 ഡാൻസ്’ വിജയിയും നർത്തകനുമായ റംസാൻ മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. ആദ്യ ദിവസം വേദിയിൽ സിനിമാറ്റിക് ഡാൻസ് മത്സരമായ ‘ഡാൻസ് ധമാക്ക’2 നടന്നു.രണ്ട് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ ആകെ 10 ടീമുകൾ പങ്കെടുത്തു.

വിജയികൾ –
ജൂനിയർ: ഒന്നാം സ്ഥാനം IMAC ബാറ്റിൽ ഗേൾസ്
രണ്ടാം സ്ഥാനം – ഫീനിക്സ് അവഞ്ചേഴ്‌സ്

* സീനിയർ:
ഒന്നാം സ്ഥാനം – സാരംഗി ടീം
രണ്ടാം സ്ഥാനം – ജയ് അംബെ ഗ്രൂപ്പ്

വരും ദിവസങ്ങളിൽ ഓണാഘോഷ പരിപാടികൾ തുടരും.

സെപ്റ്റംബർ 24 ബുധനാഴ്ച തിരുവാതിര, 2025 സെപ്റ്റംബർ 25 വ്യാഴാഴ്ച ഓണപ്പാട്ട് & ഓണപ്പുടവ, സെപ്റ്റംബർ 26 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പൂക്കളം മത്സരം & വൈകുന്നേരം 6:30 ന് പായസം മത്സരം, തുടർന്ന് ടീം സിത്താർ അവതരിപ്പിക്കുന്ന VIBES-ഓണം മ്യൂസിക്കൽ ബൊനാൻസ, എന്നിവയും, ഒക്ടോബർ 02 വ്യാഴാഴ്ച – ഔദ്യോഗിക ചടങ്ങിനെ തുടർന്ന് ആബിദ് അൻവറും ദിവ്യ നായരും അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ ഷോ, ഒക്ടോബർ 03 വെള്ളിയാഴ്ച – വടംവലി മത്സരം തുടർന്ന് ഘോഷയാത്ര & നാടൻ പാട്ടുകൾ എന്നിവയും അരങ്ങേറും. പരിപാടികളിലേക്ക് എല്ലാവർക്കും പ്രവേശനം സൗജന്യമാണ്. ഒക്ടോബർ 10 വെള്ളിയാഴ്ച, പ്രശസ്ത സദ്യ സ്പെഷ്യലിസ്റ്റ് ജയൻ സുകുമാര പിള്ള ക്ലബ്ബ് പരിസരത്ത് തയ്യാറാക്കുന്ന സദ്യ, രക്ഷാധികാരികൾക്കും അംഗങ്ങൾക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കും ഉൾപ്പെടെ, 3500 പേർക്ക് വിളമ്പും. വിശദവിവരങ്ങൾക്ക് ക്ലബ്ബിന്റെ പ്രസിഡന്റ് ജോസഫ് ജോയിയെ 39802800 എന്ന നമ്പറിലോ ജനറൽ സെക്രട്ടറി ശ്രീ. അനിൽ കുമാർ ആർ. 39623936 എന്ന നമ്പറിലോ ഇവന്റിന്റെ ജനറൽ കൺവീനർ സാനി പോളിനെ 39855197 എന്ന നമ്പറിലോ ബന്ധപ്പെടുക.

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain