Live Updates

Traditional Indoor Games at BKS Shravanam 2025

todaySeptember 14, 2025 24

Background
share close

ശ്രാവണം’25 ന്റെ ഭാഗമായി സെപ്റ്റംബർ 16,17 തിയ്യതികളിലായി നടക്കുന്ന നാടൻ കളി മത്‌സരങ്ങളിലേക്ക് ഏവർക്കും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

18 വയസ്സിനു മുകളിലുള്ള ആർക്കും രണ്ടു ദിവസങ്ങളായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. തീറ്റ മത്സരം, സ്പൂൺ റേസ്, ചാക്കിൽ ചാട്ടം, ഉന്ത് കളി, കിളിത്തട്ട് കളി, ഉറിയടി, സ്ലോ സൈക്കിലിംഗ്‌, റൊട്ടികടി, കണ്ണ് കെട്ടി കുടമടി, തലയണയടി, പൂ പറിക്കാൻ പോരുമോ, തുമ്പ കളി എന്നിങ്ങനെയാണ് മത്സരങ്ങൾ.

മത്സരങ്ങളിൽ പങ്കെടുക്കാൻ ഓൺലൈൻ ലിങ്ക് വഴി മുൻകൂട്ടി ചെയ്യാവുന്നതാണ്. മത്സരവേദിയിലും രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ്. ഓരോ മത്സരത്തിനും നിജപ്പെടുത്തിയിരിക്കുന്ന മത്സരാർത്ഥികളുടെ പരമാവധിയെണ്ണം പൂർത്തിയാകുന്നതുവരെ മാത്രമായിരിക്കും മത്സരവേദിയിലെ രജിസ്‌ട്രേഷൻ അനുവദിക്കുക. നാടൻ കളികളിൽ പങ്കെടുക്കുന്നവർ ഫെയർ പ്ലേ നിയമങ്ങൾ പാലിക്കേണ്ടതാണ്. അതാതു കളികൾക്കുള്ള നിയമങ്ങൾ മത്സരവേദിയിൽ അറിയിക്കുന്നതായിരിക്കുമെന്നു കൺവീനർ ബോണി ജോസ്‌, ജോയിന്റ് കൺവീനെർമാർ ശ്രീദേവി സുബിൻ, ആൻസൻ ആന്റണി എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 39954014, 36888176, 37738597, എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain