Live Updates

Vindhyavali at BKS tonight

todaySeptember 25, 2025 20

Background
share close

ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷം ശ്രാവണം ന്റെ ഭാഗമായി ഇന്ന് , September 25 വ്യാഴാഴ്ച സമാജം വനിതാ വേദി അവതരിപ്പിക്കുന്ന നൃത്ത-സംഗീത നാടകം ‘വിന്ധ്യാവലി’ അരങ്ങിലെത്തുന്നു.

രാത്രി 8 മണിക്ക് സമാജം ഡയമം ജൂബിലി ഹാളിൽ നടക്കുന്ന നൃത്തനാടക പരിപാടിയിൽ, മലയാള താര സംഘടനയായ അമ്മയുടെ പ്രഥമ വനിതാ പ്രസിഡന്റും നടിയുമായ ശ്വേത മേനോന്‍ മുഖ്യാതിഥിയാകും. ബഹ്റൈനിലെ നൃത്താധ്യാപികയും അഭിനേത്രിയുമായ വിദ്യശ്രീയാണ് നാടകത്തിന്റെ രചനയും നൃത്തസംവിധാനവും നിർവഹിച്ചിരിക്കുന്നത്. വനിതാവേദി പ്രസിഡന്റ് മോഹിനി തോമസ്, പ്രോഗ്രാം കൺവീനർ ദിവ്യ മനോജ്‌ എന്നിവരാണ് നാടകത്തിന്റെ ഏകോപനം നിർവഹിക്കുന്നത്. ബഹ്റൈനിലെ നൂറിലധികം കലാകാരന്മാരും സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്ന ഈ കലാവിഷ്കാരം ബഹ്റൈനിലെ കലാസ്വാദകർക്ക് നവ്യമായ ഒരു ദൃശ്യാനുഭവമായിരിക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കലും അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി ശ്രാവണം ജനറൽ കൺവീനർ വർഗീസ് ജോർജ്ജ് 39291940

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain