LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-17 12:00 Unknown
play_arrow
90's Not Out 2026-03-17 10:00 Unknown
play_arrow
Retro Cafe 2026-03-16 20:00 Unknown
play_arrow
Drive Time Dhamaal 2026-03-16 16:00 Unknown
play_arrow
Live Drive 2026-03-16 12:00 Unknown
play_arrow
National Briefing: Update on Bahrain’s Response to Regional Developments – 15 March 2026 News Desk
ബഹ്‌റൈനിലെ ആലപ്പുഴ ജില്ലാക്കാരുടെ കലാ-സംസ്കാരിക കൂട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പി, അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി സല്ലാഖിലെ ബഹ്‌റൈൻ ബീച്ച് ബേ റിസോർട്ടിൽ വെച്ച് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

വിവിധ കലാപരിപാടികളും, നാടൻ കളി മത്സരങ്ങളും, നാവിൽ രുചിയൂറുന്ന വിഭവങ്ങളുമായി ഒരുക്കിയ ഓണസദ്യയും ആഘോഷത്തിന്റെ മാറ്റ് കൂട്ടി. പൂവേ പൊലി 2025 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി, വോയ്‌സ് ഓഫ് ആലപ്പി രക്ഷധികാരി ഡോ: പി വി ചെറിയാൻ ഉൽഘാടനം ചെയ്തു. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിന് ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം ആശംസിച്ചു. വോയ്‌സ് ഓഫ് ആലപ്പി രക്ഷധികാരികളായ സോമൻ ബേബി, അനിൽ യു കെ, അലക്സ് ബേബി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ട്രഷറർ ബോണി മുളപ്പാംപള്ളിൽ നന്ദി രേഖപ്പെടുത്തി. ബഹ്‌റൈനിലെ ‘ആരവം മ്യൂസിക് ബാൻഡ്’ നാടൻപാട്ടുകൾ അവതരിപ്പിച്ചു. വോയ്‌സ് ഓഫ് ആലപ്പി കലാകാരന്മാരുടെ കൂട്ടായ്മയായ അരങ്ങ് ആലപ്പിയിയിലെ കലാകാരന്മാർ ഗാനമേളയും, മിമിക്രിയും, കുട്ടികൾ വിവിധ നൃത്ത നിത്യങ്ങളും അവതരിപ്പിച്ചു. തുടർന്ന് മുതിർന്നവർക്കും കുട്ടികൾക്കുമായി വിവിധ നാടൻ മത്സരങ്ങളും സംഘടിപ്പിച്ചു. വിഭവസമൃദ്ധമായ ഓണാസദ്യ പടിപടിയുടെ മറ്റൊരു ആകർഷണമായി. കൺവീനവർമാരായ അജിത് കുമാർ, ശരത് ശശി, കോർഡിനേറ്റർമാരായ ഗോകുൽ കൃഷ്ണൻ, സനിൽ വള്ളികുന്നം എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ ഓണഘോഷത്തിന് നേതൃത്വം നൽകി. ദീപക് തണൽ, ജയൻ കെ, പ്രസന്നകുമാർ, നിതിൻ ചെറിയാൻ, ഗിരീഷ് ബാബു, പ്രവീൺ പ്രസാദ്, ഷെഫീഖ് സൈദ്കുഞ്ഞ്, രശ്മി അനൂപ് എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. വോയ്‌സ് ഓഫ് ആലപ്പി എക്സിക്യൂട്ടീവ് കമ്മറ്റി, വിവിധ ഏരിയ കമ്മറ്റികൾ, ലേഡീസ് വിംഗ് തുടങ്ങിയവർ പൂവേ പൊലിയുടെ വിജയത്തിനുവേണ്ടി പ്രവർത്തിച്ചു.
play_arrow
Voice of Alleppey Onam Celebrations News Desk
Written by: News Desk
bahrain celebration festival gods own country india kerala festivel livefm107.2 onam Radio Station
todayMarch 16, 2026 84 2
todayMarch 15, 2026 77 2
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)